മോദിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ തന്ത്രപ്രധാന യോഗം: പ്രിയങ്കാ ഗാന്ധി സംസാരിക്കും
അഹമ്മദാബാദ്: തന്ത്രപ്രധാനമായ യോഗം ചേരാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി) യോഗമാണ് ഇന്നു നടക്കുന്നത്. അഹമ്മദാബാദിലാണ് കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന യോഗം.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ ക്യാംപയിനറുമായ പ്രിയങ്കാ ഗാന്ധി ഇന്ന് ആദ്യമായി പ്രവര്‍ത്തക സമിതിയെ അഭിസംബോധന ചെയ്യും. ഉത്തര്‍പ്രദേശിലെ 41 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കാ ഗാന്ധിക്കാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന് തിയ്യതി പ്രഖ്യാപിച്ച് രണ്ടു ദിവസം പിന്നിടുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ യോഗം. ഗുജറാത്തില്‍ തന്നെ യോഗം സംഘടിപ്പിച്ച് ശക്തമായ സന്ദേശം നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തുടങ്ങി എല്ലാ നേതാക്കളും യോഗത്തിലെത്തും. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച യോഗമാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."