HOME
DETAILS

ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറയാനാകില്ല; തെരഞ്ഞെടുപ്പ് കമ്മിഷനെ തള്ളി കുമ്മനം

  
backup
March 12 2019 | 06:03 AM

kummanam-against-chief-election-commissioner-of-kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാടിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇവിടെ ഉന്നയിക്കപ്പെടുന്നത് മത സ്വാതന്ത്ര്യമാണ്. ആരാധനാ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നു.ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിലും ഇത് സംഭവിക്കും.  ഇത് ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ആചാരത്തിന്റെ പ്രശ്‌നമാണ്, വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സുപ്രീംകോടതി വിധിക്കെതിരെയല്ല ബിജെപിയുടെ പോരാട്ടമെന്നും വിശ്വാസവും ആചാരവും സംരക്ഷിക്കാനാണെന്നും കുമ്മനം പറഞ്ഞു.

ഇന്നലെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും തെരഞ്ഞെടുപ്പ് കമ്മിഷനെ തള്ളി രംഗത്തെത്തിയിരുന്നു. സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാ റാം മീണ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ അത് ഗുരുതരമായ ചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago