HOME
DETAILS

വിദ്യാഭ്യാസ കച്ചവടത്തിനെതിരേ സമരം നയിച്ചവര്‍ വിദ്യാഭ്യാസ മുതലാളിമാരെ സഹായിക്കുന്നുവെന്ന്

  
backup
April 12 2017 | 07:04 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

പാലക്കാട്: വിദ്യാഭ്യാസ കച്ചവടത്തിനെതിരേ സമരം നയിച്ചവര്‍ ഭരണത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ മുതലാളിമാരെ സഹായിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്ന് മാനവ സംസ്‌കൃതി സംസ്ഥാന ചെയര്‍മാന്‍ പി.ടി. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാനവ സംസ്‌കൃതി ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതിനു പകരം പ്രതികളെ സംരക്ഷിക്കുകയും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും കുടുംബാംഗങ്ങളെയും സഹോദരിയേയും ബന്ധുക്കളെയും മര്‍ദിക്കുകയും അപകടപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ഭരണപക്ഷം സ്വീകരിച്ച നടപടി. മഹിജ താനൊരു പഴയകാല എസ്.എഫ്.ഐ പ്രവര്‍ത്തകയാണ് എന്ന് വിലപിക്കേണ്ട രീതിയില്‍ നീതി ലഭിക്കാതെ പോയത് ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ ഫാസിസ്റ്റ് മനോഭാവമാണ് വെളിപ്പെടുത്തുന്നത്. ഏതുതരം ഫാസിസമായാലും ചോദ്യം ചെയ്യേണ്ടതാണെന്നും അതിനെതിരേ ഇടതുപക്ഷ സാഹിത്യ നായകന്മാര്‍ മൗനം പാലിക്കുന്നത് ഭരണക്കാരെ ഭയക്കുന്നതു കൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയ അടിമത്വം പേറുന്നതു കൊണ്ടോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ചെയര്‍മാന്‍ എ. ഗോപിനാഥന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മദ്യത്തിനും മാലിന്യത്തിനും എതിരേയുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥി നന്ദകിഷോറിന്റെ മാജിക്‌ഷോയും ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി കെ. ഫക്രുദീന്‍, കെ.പി. ലോറന്‍സ്, സംസ്ഥാന സെക്രട്ടറി സി. സംഗീത, വി. മദനമോഹനന്‍, ഖാദര്‍മൊയ്തീന്‍, ഡോ. സരണ്‍, ഭരത്ചന്ദ്രന്‍, ഉണ്ണി പാലക്കാട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago