കൊവിഡിനെ മോദി സര്‍ക്കാര്‍ കൊടുംകൊള്ളയ്ക്ക് അവസരമാക്കുന്നു: യൂത്ത് ലീഗ്
കോഴിക്കോട്: രാജ്യത്തെ ഭീതിജനകമായ സാഹചര്യത്തെയും നരേന്ദ്രമോദി ഭരണകൂടം കൊടുംകൊള്ളയ്ക്ക് അവസരമാക്കി മാറ്റിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
കൊവിഡ് പാക്കേജിന്റെ മറവില്‍ രാജ്യത്തെ പ്രതിരോധ മേഖലയിലുള്‍പ്പെടെ 74 ശതമാനം വിദേശ നിക്ഷേപത്തിന് അവസരം നല്‍കുകയും ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഉപഗ്രഹ വിക്ഷേപണത്തിനുള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് അവസരം നല്‍കുകയും കല്‍ക്കരി, ധാതു ഖന ന മേഖലകളില്‍ കുത്തക മുതലാളിമാര്‍ക്ക് വാതില്‍ തുറന്നിടുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ക്കെതിരേ യോഗം ശക്തമായി പ്രതിഷേധിച്ചു.
ആറു വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍കരിക്കുക വഴി കൊവിഡ് ഭീതി അകലുന്നതിനു മുമ്പു തന്നെ സ്വകാര്യ വ്യവസായ ഭീമന്‍മാര്‍ക്ക് ഇന്ത്യയുടെ ആത്മാവിനെയാണ് ഭരണകൂടം പണയപ്പെടുത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന മലയാളികള്‍ക്ക് മതിയായ യാത്രാസൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കുകയും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാതിരിക്കും ചെയ്യുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തുക വഴി കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികളോട് കടുത്ത ദ്രോഹമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യോഗം പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, ടി.പി അഷ്‌റഫലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."