HOME
DETAILS
MAL
ഇറാനില്‍ പെരുന്നാള്‍ നിസ്കാരം അനുവദിക്കും
backup
May 18 2020 | 05:05 AM
തെഹ്റാന്: കൊവിഡ് വ്യാപനത്തില്‍നിന്നു കുറേയേറെ മോചിതമായ ഇറാനില്‍ പെരുന്നാള്‍ നിസ്കാരം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്.
നേരത്തെ, ഇറാനില്‍ രോഗം നിയന്ത്രണവിധേയമായ പ്രദേശങ്ങളില്‍ മസ്ജിദുകള്‍ സാധാരണപോലെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, തുറസായ സ്ഥലങ്ങളിലാണ് പെരുന്നാള്‍ നിസ്കാരങ്ങള്‍ അനുവദിക്കുക. ഇത് രാജ്യത്ത് എല്ലായിടത്തും അനുവദിക്കും.
ഇറാനില്‍ നേരത്തെ തന്നെ വിവിധ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഹോട്ടലുകള്‍ റമദാനിനു ശേഷം തുറന്നുപ്രവര്‍ത്തിക്കുമെന്നും രോഗവ്യാപനം തടയുന്നതിനുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ സെക്രട്ടറി ഹുസൈന് ഖാസിമി ഇന്നലെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."