എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന് നാളെ മണ്ണാര്‍ക്കാട്ട് തുടക്കമാകും
പാലക്കാട്: സമൂഹത്തിലെ വളര്‍ന്നുവരുന്ന യുവതലമുറക്ക് ഇസ്‌ലാമിന്റെ തനതായ സന്ദേശവും പ്രവാചകരുടെ ചര്യയും പഠിപ്പിച്ചുകൊടുക്കുക എന്ന മഹിതമായ ലക്ഷ്യത്തോടുകൂടി ജില്ലകള്‍തോറും മദീനാ പാഷന്‍ എന്ന പേരില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് വരികയാണ്.
പാലക്കാട് ജില്ലാ മദീനാപാഷന്‍ ഏപ്രില്‍ 14, 15, 16 തിയതികളില്‍ മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തിന്റെ ഭാഗമായി മദീന മന്‍സില്‍ എന്ന പേരില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കും.ഇതിന്റെ രേഖകള്‍ സമ്മേളന സ്ഥലത്തു വച്ച് കൈമാറും.
14ന് വെള്ളി വൈകുന്നേരംനാലിന് എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ റൂട്ട്മാര്‍ച്ച് മണ്ണാര്‍ക്കാട് നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ശൈഖുനാ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനം കെ.സി. അബൂബക്കര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഉപഹാരമായ മദീനാ പാഷന്‍ സുവനീര്‍ ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡി. ഡോ: കമ്മാപ്പ സലാല സുന്നീ സെന്റര്‍ ട്രഷറര്‍ വി.പി. അബ്ദുസ്സലാം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യും. 313 വിഖായ മെമ്പര്‍മാരുടെ ലോഞ്ചിങ് അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ശൈഖുനാ ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ ഗ്രാന്റ് അസംബ്ലിയോടുകൂടി പഠനക്യാമ്പ് ആരംഭിക്കും. സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം, എസ്.കെ.എസ്.എസ്.എഫ്. വിത്ത് ന്യൂജെന്‍ ഹോപ്‌സ്, ആദര്‍ശ ഭദ്രത ആത്യന്തിക വിജയത്തിന്, ഉസ്‌വത്തുന്‍ ഹസന ജീവിത ശൈലിയാകുന്നു എന്നീ വിഷയങ്ങള്‍ യഥാക്രമം അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, സത്താര്‍ പന്തല്ലൂര്‍, എം.ടി. അബൂബക്കര്‍ ദാരിമി, ഡോ. സാലിം ഫൈസി കുളത്തൂര്‍ അവതരിപ്പിക്കും.
ഞായറാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാഥിതിയാകും. സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, വി.എ.സി. കുട്ടിഹാജി ലെക്കിടി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, ഹാജി സാദാലിയാഖതലി ഖാന്‍, പഴേരി ശരീഫ് ഹാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുല്ല, മുനാഫര്‍ ഒറ്റപ്പാലം സംബന്ധിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും ജില്ലാ ട്രഷറര്‍ അലി അസ്‌ക്കര്‍ കരിമ്പ നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ റഹീം ഫൈസി അക്കിപ്പാടം, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ടി.കെ.സുബൈര്‍ മൗലവിപല്ലിശേരി, പി.പി.ഷാഫി ഫൈസി കോല്‍പ്പാടം,സജീര്‍ പേഴുങ്കര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."