ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണ കമ്മിഷനെ നിയമിക്കണം: പഞ്ചായത്ത് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍
പാലക്കാട്: ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിന് പതിനൊന്നാം ശമ്പള - പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷനെ എത്രയും വേഗം നിയമിക്കണമെന്ന് കേരള പഞ്ചായത്ത് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ ബില്ലിലെ ഭേദഗതി ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി.
മാനദണ്ഡങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചു നടത്തിയ പഞ്ചായത്തിലെ സ്ഥലംമാറ്റ ഉത്തരവുകള്‍ക്ക് പിറകില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും കുറ്റമറ്റ രീതിയിലുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് 01.1.90 മുതല്‍ക്കുള്ള കുറ്റമറ്റ രീതിയിലുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക, പെന്‍ഷന്‍കാരുടെ സൗജന്യചികിത്സാപദ്ധതി നടപ്പാക്കുക, സ്റ്റാറ്റിയൂറ്ററി പെന്‍ഷന്‍ സമ്പ്രദായം നിലനിര്‍ത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കേരള പഞ്ചായത്ത് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. സുല്‍ത്താന്‍ അദ്ധ്യക്ഷനായി. ജന: സെക്രട്ടറി ആര്‍. ചന്ദ്രമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കരുമം സുന്ദരേശന്‍ തിരുവനന്തപുരം, കെ.സി. ജയരാജന്‍ കണ്ണൂര്‍, എം.ജി. മണി കോട്ടയം, പി. സൈനുദ്ദീന്‍ കുഞ്ഞ് ഇടുക്കി, പി.ഐ. ജോസ് തൃശ്ശൂര്‍, വി. മദനമോഹന്‍ പാലക്കാട്, പി.സുകുമാരന്‍ നായര്‍ തിരുവനന്തപുരം, വി. പുരുഷോത്തമന്‍ പാലക്കാട്, പി.ഇ. ഹസ്സന്‍കുഞ്ഞ് കൊല്ലം, യു.പി. മുരളീധരന്‍, പി. സ്വാമിനാഥന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."