യൂത്ത് ലീഗ് ത്രിദിന ശുചീകരണ പരിപാടി സംഘടിപ്പിക്കും
മലപ്പുറം: മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി മൂന്നു ദിവസത്തെ ശുചീകണ പരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27, 28 തിയതികളിലാണ് ശുചീകരണ പ്രവൃത്തികള്‍.
26ന് വീടും പരിസരവും വൃത്തിയാക്കും. 27ന് പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളും 28ന് പുഴ, തോട് എന്നിവയും മാലിന്യമുക്തമാക്കുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്ന പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍ എന്നിവ വൃത്തിയാക്കി അവിടങ്ങളില്‍ മരവും ചെടിയും വച്ചുപിടിപ്പിച്ച് സൗന്ദര്യവല്‍കരിക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും.
ശുചീകരണ പ്രവൃത്തികളില്‍ എഴുത്തുകാര്‍, അഭിനേതാക്കള്‍, കായിക താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും പങ്കാളികളാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."