HOME
DETAILS
MAL
ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണം: കെ.എച്ച്.ആര്.എ
backup
May 19 2020 | 03:05 AM
കൊച്ചി: ലോക്ക് ഡൗണിന്റെ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സാമൂഹികഅകലം പാലിച്ച് ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കാത്തത് നിരാശാജനകമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് (കെ.എച്ച്.ആര്.എ). ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്കാന് അനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം ഇടത്തരം ഹോട്ടലുകള്‍ക്കും അതിനുള്ള സാഹചര്യമില്ല. കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വ്യാപാരമാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള ഹോട്ടലുകളില്‍ മാത്രമാണെന്നും സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി.ജയപാലും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."