HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയിലെ പരസ്യം നീക്കണം: കെ.എസ്.യു പരാതി നല്കി
backup
March 12 2019 | 19:03 PM
കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ പതിച്ചിട്ടുള്ള പി.ആര്.ഡി പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റി പരാതി നല്കി.
മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടിയ പരസ്യത്തില്‍ സര്‍ക്കാരിന്റെ ആയിരംദിന ഭരണനേട്ടങ്ങളും സര്‍ക്കാരിന് ലഭിച്ച അംഗീകാരങ്ങളും സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പരസ്യങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നും നീക്കംചെയ്യാന്‍ നടപടി ഉണ്ടാകണമെന്നും ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് നല്കിയ പരാതിയില്‍ പറയുന്നു. കേരള ചീഫ് ഇലക്ഷന് ഓഫിസര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."