വൃത്തിയാക്കിയിട്ടു വര്‍ഷങ്ങളായി; പൊതുകുളം വറ്റിവരണ്ടു
പൂച്ചാക്കല്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുകുളം വറ്റിവരണ്ടു.കുളം വെട്ടിവൃത്തിയാക്കാത്തത് മൂലമെന്ന് ആരോപണം. ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം കവലയ്ക്കു വടക്കുഭാഗത്തെ കുളമാണ് പൂര്‍ണ്ണമായും വറ്റി വരണ്ടിരിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ കഴുകുന്നതിനും ഇവിടുത്തെ ജലം ഉപയോഗിച്ചിരുന്നതാണ്.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ റവന്യു ജില്ലാതലത്തിലെ നീന്തല്‍ മത്സരവും ഇവിടെ നടത്തിയതാണ്. അത് വിവാദമായെങ്കിലും കൂടുതല്‍ വെള്ളമുണ്ടായിരുന്നത് മൂലമാണ് നീന്തല്‍ മത്സരത്തിനു തിരഞ്ഞെടുത്തത്.
കുളം വെട്ടി വൃത്തിയാക്കിയിട്ടു വര്‍ഷങ്ങളായെന്നു നാട്ടുകാര്‍ പറയുന്നു.കുളത്തില്‍ ചെളിയും മറ്റു വിവിധ മാലിന്യങ്ങളും അടിഞ്ഞ അവസ്ഥയിലാണ്.പലരും പതിവായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനും ഇവിടം ഉപയോഗിക്കുകയാണ്.കുളം സംരക്ഷിക്കുന്നതിന് വശങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന കല്‍ഭിത്തികളും തകര്‍ന്നനിലയിലാണ്.
കുളം വര്‍ഷംപ്രതി ആഴംകൂട്ടി വെട്ടി വൃത്തിയാക്കിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും ഉറവ വറ്റില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.ജലസോത്രസുകള്‍ നശിക്കാതെ നോക്കണമെന്നും വീണ്ടെടുക്കണമെന്നും നാട്ടുകാര്‍ക്കു ബോധവല്‍കരണം നടത്തുന്ന അധികൃതരാണ് പൊതുകുളത്തോടു ഇത്തരത്തില്‍ സമീപനം നടത്തുന്നതെന്ന ആരോപണം ശക്തമാണ്.പഞ്ചായത്ത് പദ്ധതിയിലോ,തൊഴിലുറപ്പു പദ്ധതിയിലോ ഉള്‍പ്പെടുത്തി കുളവും പരിസരവും വൃത്തിയാക്കി സംരക്ഷിക്കാമെങ്കിലും അതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നില്ലെന്നും ഉടന്‍ നടപടികള്‍ വേണമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."