എത്യോപ്യയിലെ വിമാനദുരന്തം മരിച്ചവരില്‍ പ്രമുഖ എഴുത്തുകാരന്‍ ഉള്‍പ്പെടെ 21 യു.എന്‍ ജീവനക്കാര്‍
നയ്‌റോബി: കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ എഴുത്തുകാരന്‍ ഉള്‍പ്പെടെ 21 യു.എന്‍ ജീവനക്കാരാണുള്ളതെന്ന് എത്യോപ്യന്‍ സര്‍ക്കാര്‍.
ഇക്കാര്യം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുറാജിക് സ്ഥിരീകരിച്ചു.
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ 2010ല്‍ പെന്‍ഗ്വിന്‍ പുരസ്‌കാരം നേടിയ പെയസ് അദ്‌സന്‍മിയാണ് മരണപ്പെട്ട പ്രമുഖ എഴുത്തുകാരന്‍ . കാനഡയിലെ കാര്‍ലടന്‍ യൂനിവേഴ്‌സിറ്റി അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ക്കാണ് നൈജീരിയന്‍ വംശജനായ പെയസ് അദ്‌സന്‍മിയക്ക് പുരസ്‌കാരം ലഭിച്ചത്.
നയ്‌റോബിയില്‍ യു.എന്‍ പരിസ്ഥിത പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി) കീഴില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനായി പുറപ്പെട്ടവരായിരുന്നു യു.എന്‍ ജീവനക്കാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരായ സഹപ്രവര്‍ത്തകരാണ് അപകടത്തില്‍ മരിച്ചതെന്നും ജനങ്ങള്‍ക്ക് സേവനം ചെയ്യുകയെന്നുള്ളത് അവരില്‍ കണ്ടിരുന്ന പൊതു വിശേഷണമായിരുന്നെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു. എത്യോപ്യന്‍ വിമാനമായ ഇ.ടി 320 തകര്‍ന്നതിനെ തുടര്‍ന്ന് 35 രാജ്യങ്ങളില്‍ നിന്നായി 157 പേരാണ് മരിച്ചത്. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്ന് കെനിയയിലെ നയ്‌റോബിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."