കുവൈത്തില്‍ നിന്നുള്ള വിമാനം രാത്രി 9.10 ന് കണ്ണൂരിലെത്തും
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ നിന്നുള്ള വിമാനം ഇന്ന് കണ്ണൂരില്‍. ദൗത്യത്തിന്റെ രണ്ടാം ഘട്ടമായാണ് ഈ സര്‍വിസ്. ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന വിമാനം രാത്രി 9.10 ഓടെ കണ്ണൂരില്‍ ലാന്‍ഡ് ചെയ്യും. പത്ത് കുഞ്ഞുങ്ങളടക്കം 188 യാത്രക്കാരാണ് ഇന്ന് നാട്ടിലെത്തുക.
#VandeBharatMission IX 790 Kuwait- Kannur flight carrying 188 passengers ( including 10 infants) departed at 1442 hrs local time.@MEAIndia @IndianDiplomacy @MoCA_GoI @airindiain @MOS_MEA @MoHFW_INDIA @MOFAKuwait pic.twitter.com/ggBhuLj0cL
— India in Kuwait (@indembkwt) May 19, 2020
കുവൈത്തില്‍ നിന്ന് ഇന്നും നാളെയുമായാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഉണ്ടാവുക. നാളത്തെ വിമാന സര്‍വിസ് തിരുവനന്തപുരത്തേക്കായിരിക്കും ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. രണ്ടാം ഘട്ട ദൗത്യത്തില്‍ 31 രാജ്യങ്ങളില്‍നിന്നായി 149 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ട് തന്നെ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വിമാന സര്‍വിസുകള്‍ വേണമെന്ന ആവശ്യവുംപ്രവാസികളുടെ ഇടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."