300 കിലോ മീറ്റര്‍ മൈലേജ്: വരുന്നൂ, ടാറ്റയുടെ ആള്‍ട്രോസ് ഇ.വി
ഇലക്ട്രിക് വാഹനരംഗത്ത് മുന്‍പേ ക്ലച്ചുപിടിക്കാന്‍ ടാറ്റയുടെ അഞ്ചു മോഡലുകളാണ് രംഗത്തെത്തുന്നത്. ഇതില്‍ ആള്‍ട്രോസ് 2019 പകുതിയോടെ നിരത്തിലിറങ്ങും.
ആള്‍ട്രോസ് ഇ.വി എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം ഇലക്ട്രിക് കാറാണ് ടാറ്റയില്‍ നിന്ന് വരുന്ന താരം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം വിപണിയിലെത്തും. 10 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
ഒട്ടേറെ പ്രത്യേകതകളുമായാണ് ആള്‍ട്രോസ് ഇവി എത്തുന്നത്. ഫുള്‍ചാര്‍ജ്ജ് ചെയ്താല്‍ 250- 300 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. കൂടാതെ ഒരു മണിക്കൂര്‍ സമയം കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനുമാകും. ജനീവ ഓട്ടോഷോയില്‍ ടാറ്റ മോട്ടോഴ്‌സ് ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം മധ്യത്തോടെ പുറത്തിറക്കുന്ന ആള്‍ട്രോസ് ഹാച്ചിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഇലക്ട്രിക് കാറാണ് പ്രദര്‍ശിപ്പിച്ചത്.
ആല്‍ബട്രോസ് എന്ന മനോഹരമായ കടല്‍പ്പക്ഷിയുടെ പേരില്‍ നിന്നാണ് ആള്‍ട്രോസ് എന്ന പേര് ലഭിച്ചത്. ഏറ്റവും വലുപ്പം കൂടിയ കടല്‍പ്പക്ഷിയാണിത്. ALFA (എജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) സാങ്കേതിക വിദ്യയോടെയാണ് ടാറ്റ ആള്‍ട്രോസ് ഇവി അണിയിച്ചൊരുക്കുന്നത്. ഭാരം കുറഞ്ഞ മോഡുലാര്‍ ഫ്‌ളെക്‌സിബിള്‍ ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."