തുറന്ന ട്രക്കില്‍ മൃതദേഹങ്ങള്‍ക്കൊപ്പം അതിഥി തൊഴിലാളികളെയും നാട്ടിലേക്കയച്ച് യു.പി; മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനമിതെന്ന് ജാര്‍ഖണ്ഡ്
ലഖ്‌നൗ/ പാട്‌ന: ഉത്തര്‍ പ്രദേശില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് അതിഥി തൊഴിലാളിളെ അയച്ചത് തുറന്ന ട്രക്കില്‍ മൃതദേഹങ്ങള്‍ക്കൊപ്പം. അപകടങ്ങളില്‍ മരിച്ച ഒരു ദിവസം പഴക്കമുള്ള മൃതദേഹങ്ങളാണ് ടാര്‍പായകളില്‍ മാത്രം പൊതിഞ്ഞ് മറ്റു യാത്രക്കാരോടൊപ്പം അയച്ചത്. മൃതദേഹത്തിനോടും തൊഴിലാളികളോടുമുള്ള യു.പി സര്‍ക്കാറിന്റെ സമീപനം മനുഷ്യത്വ രഹിതമായതെന്ന് ജാര്‍ഖണ്ഡ് മുഖ്യ മന്ത്രി ഹേമന്ത് സൊറെന്‍ പ്രതികരിച്ചു.
ലഖ്‌നൗവില്‍ നിന്നും 200 കി.മി അകലെയുള്ള ഔറയിലായിരുന്നു അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അപകടത്തില്‍ 26 അതിഥി തൊഴിലാളികളാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനൊന്ന് പേരും ജാര്‍ഖണ്ഡ് സ്വദേശികളായിരുന്നു. പിന്നീട് ഒരു ദിവസത്തിന് ശേഷമാണ് അപകടത്തില്‍ മരിച്ചവരെ നാട്ടിലേക്ക് അയക്കാനുള്ള 'നടപടി' സ്വീകരിച്ചത്.
The bodies of workers killed in #AuraiyaAccident were finally transferred into this ambulance after @HemantSorenJMM objected to victims bodies being bundled into plastic, thrown into the back of open truck, with those still alive and injured. No words some days. pic.twitter.com/2pBLIYcYKV
— barkha dutt (@BDUTT) May 19, 2020
ജാര്‍ഖണ്ഡ് അതിര്‍ത്തി വരെ അവര്‍ക്ക് വേണ്ട സഹായം ചെയ്യണമെന്ന് യുപി മുഖ്യമന്ത്രിയോടും ബിഹാര്‍ മുഖ്യമന്ത്രിയോടും ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു.
ഹേമന്ത് സോറന്റെ ട്വീറ്റ് വന്നതോടെ പ്രയാഗ്‌രാജിലെ ഹൈവേയില്‍ വച്ച് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."