HOME
DETAILS

കശുവണ്ടി തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു: കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ്

  
backup
April 12 2017 | 20:04 PM

%ef%bb%bf%e0%b4%95%e0%b4%b6%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%b0


കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരെന്ന് കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം കുറ്റപ്പെടുത്തി.
യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷനും 2500 രൂപയും കൊടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. കശുവണ്ടി വികസന കോര്‍പറേഷനിലും കാപ്പെക്‌സിലും തുടര്‍ച്ചയായി ജോലി കൊടുക്കാന്‍ കഴിയാത്തതിലും ഗ്രാറ്റുവിറ്റിയും, കുടിശിക ബോണസും അടിയന്തരമായി വിതരണം ചെയ്യാത്തതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
മാസ ശമ്പളക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും അടഞ്ഞു കിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. പട്ടിണികിടക്കുന്ന തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കുന്നതിനും ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാനും സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മംഗലത്ത് രാഘവന്‍ നായരുടെ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി എ ഷാനവാസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. സമര പരിപാടികളെ കുറിച്ചും യൂണിയന്റെ പ്രവര്‍ത്തന പരിപാടികളെ കുറിച്ചും ജനറല്‍ സെക്രട്ടറി അഡ്വ. സവിന്‍ സത്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് ജനറല്‍ ബോഡിയോഗം അംഗീകാരം നല്‍കി.
 ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, പ്രൊഫ. ഇ മേരിദാസന്‍, ഡി.സി.സി ഭാരവാഹികളായ  ജര്‍മ്മിയാസ്, വിപിനചന്ദ്രന്‍, എസ് ശ്രീകുമാര്‍, ചന്ദ്രബോസ്, രാജേന്ദ്രന്‍ നായര്‍, യൂനിയന്‍ ഭാരവാഹികളായ തച്ചടി സോമന്‍, എസ് സുബാഷ്, പാല്‍ക്കുളങ്ങര ഹരിദാസ്, കെ. മധുലാല്‍, അംബികാ രാജേന്ദ്രന്‍, എം.എ സലാം, നാവായിക്കുളം നടരാജന്‍, ചാലുക്കോണം അനില്‍കുമാര്‍, ചിറക്കര ശശി, കൊറ്റങ്കര സുനില്‍, അംസലോണ്‍, ശ്രീനിവാസന്‍, ബേബിജോണ്‍, കിളികൊല്ലൂര്‍ ശശി, വിജയരാജന്‍, മുഖത്തല സുഗതന്‍, മുഖത്തല ഗോപി, കെ രമണന്‍പിള്ള, കൊച്ചുമ്മന്‍, വിജയകുമാര്‍ കായംകുളം, സോമന്‍, കുന്നിക്കോട് ഷാജഹാന്‍, ബിനു ചൂണ്ടാലില്‍ സംസാരിച്ചു. കുന്നത്തൂര്‍ ബാലന്‍ സ്വാഗതവും പെരിനാട് മുരളി നന്ദിയും പറഞ്ഞു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago