പെട്ടിക്കട കത്തിനശിച്ച നിലയില്‍ കണ്ടെത്തി
മലയിന്‍കീഴ്: മാറനല്ലൂര്‍ അരുമാളൂരിന് സമീപം ഭിന്നശേഷിക്കാരന്‍ നടത്തിവന്ന പെട്ടിക്കട കത്തിനശിച്ച നിലയില്‍ കണ്ടെത്തി. അരുമാളൂര്‍ ചാനല്‍ക്കര വീട്ടില്‍ കെ.രാജുവിന്റെ (44)കടയാണ് കത്തിയത്. ലോട്ടറിയും പഴവര്‍ഗങ്ങളുമാണ് കടയില്‍ സൂക്ഷിച്ചിരുന്നത്. വികലാംഗനായ രാജുവിന് മറ്റ് പണികളൊന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അടുത്തിടെയാണ് വായ്പ തരപ്പെടുത്തി പെട്ടിക്കട തുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ സമീപവാസികളില്‍ നിന്നാണ് കട കത്തി നശിച്ച വിവരം രാജു അറിയുന്നത്. ഭാര്യ ലതയും മൂന്ന് മക്കളുമടങ്ങിയ കുടുംബം പോറ്റിയിരുന്നത് പെട്ടികടയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു.
സംഭവമറിഞ്ഞ് മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സി.സി.ടി.വി കാമറ പരിശോധനയില്‍ ഒരു കാര്‍ അമിതവേഗതയില്‍ പോയശേഷമാണ് പെട്ടിക്കടയില്‍ നിന്ന് പുകയും തീയും പടര്‍ന്നതെന്ന് എസ്.ഐ വി.ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."