ഇടതു സര്‍വിസ് സംഘടനകളുടെ നിലപാട് വഞ്ചനാപരം: എസ്.ഇ.യു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്താം ശമ്പള പരിഷ്കരണം അനുവദിച്ചപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ റദ്ദാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരമാണെന്നും ഇക്കാര്യത്തിലുള്ള ഭരണാനുകൂല ഇടതു സര്‍വിസ് സംഘടനകളുടെ നാലപാട് ആത്മഹത്യാപരമാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാടും ജനറല്‍ സെക്രട്ടറി എ.എം അബൂബക്കറും അഭിപ്രായപ്പെട്ടു. ഇടതുസര്‍ക്കാരും പ്രത്യേകിച്ച് ധനകാര്യമന്ത്രിയും തുടര്‍ച്ചയായി സര്‍ക്കാര്‍ ജീവനക്കാരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനൊപ്പം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയും പ്രതികരിക്കാനും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനുമെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എസ്.ഇ.യു മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."