കേന്ദ്രം അഫിലിയേഷന്‍ നിര്‍ബന്ധമാക്കുന്നു; മദ്‌റസകള്‍ക്ക് കൂച്ചുവിലങ്ങ്
ന്യൂഡല്‍ഹി: രാജ്യത്തെ മദ്‌റസകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി എല്ലാ മദ്‌റസകള്‍ക്കും അഫിലിയേഷന്‍ നിര്‍ബന്ധമാക്കും. മദ്‌റസാ ബോര്‍ഡുകളിലോ സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലോ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.
മാനവവിഭവശേഷി വകുപ്പിന്റേതാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രാഥമിക രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും മദ്‌റസകളില്‍ മാത്രം വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായുണ്ട്. ഇത്തരം മദ്‌റസകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
മദ്‌റസകളെ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനും നിരീക്ഷിക്കാനും പദ്ധതിയുണ്ട്. നിലവില്‍ മദ്‌റസകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അഫിലിയേഷന്റെ ആവശ്യമില്ല. പുതിയ രീതി നടപ്പാക്കുന്നതോടെ മദ്‌റസകളുടെ നിയന്ത്രണം ബോര്‍ഡുകള്‍ക്ക് കീഴിലാകും.
എസ്.പി.ക്യു.ഇ.എം (സ്‌കീം ടു പ്രൊവൈഡ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്‌റസ) എന്ന സ്‌കീമിലേക്ക് മദ്‌റസകളെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വാദം. രാജ്യത്തെ മദ്‌റസകളുടെ ആധുനികവല്‍ക്കരണമാണ് ഇതുവഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം സ്‌കൂളുകള്‍ പോലെയാകും മദ്‌റസകളും പ്രവര്‍ത്തിക്കുക.
ഇതിന്റെ ഭാഗമായി മതവിദ്യാഭ്യാസത്തിനുപുറമെ മദ്‌റസകളില്‍ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷാപഠനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിര്‍ബന്ധമാക്കാനും ഇതിനായി ഫണ്ടുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. അഫിലിയേഷന്‍ നിര്‍ബന്ധമാക്കുന്നത് മദ്‌റസകളെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സമഗ്ര ശിക്ഷാഅഭിയാന്‍ എന്ന പേരില്‍ കൂടുതല്‍ സ്‌കൂളുകള്‍ തുറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രാലയം പറയുന്നു.
മദ്‌റസകള്‍ക്ക് അഫിലിയേഷന്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭാവി നടപടികള്‍ സ്വീകരിക്കുക. അതേസമയം, മദ്‌റസകളുടെ ഭരണത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മദ്‌റസകളുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കമാണിതെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."