മസൂദിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക യു.എന്നില്‍
യുനൈറ്റഡ് നാഷന്‍സ്: നിരോധിതസംഘടനയായ ജെയ്ഷ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക യു.എന്നില്‍ ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനാണെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന യു.എന്നിന്റെ മാനദണ്ഡങ്ങള്‍ക്ക് അയാള്‍ വിധേയമാകണമെന്നും യു.എസ് വിദേശകാര്യ ഉപ വക്താവ് റോബര്‍ട്ട് പലാഡിനോ പറഞ്ഞു.
നിരവധി ഭീകരാക്രമണങ്ങളാണ് ഇതിനകം ജെയ്ഷ് നടത്തിയത്. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും അയാള്‍ ഭീഷണിയാണെന്നും അമേരിക്ക പറഞ്ഞു.
മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ആവശ്യത്തിന്മേല് യു.എന്‍ രക്ഷാസമിതി തീരുമാനമെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍.
അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും കൊണ്ടുവന്ന പ്രമേയമാണ് ഇതുസംബന്ധിച്ച് യു.എന്‍ രക്ഷാസമിതിക്കു മുന്‍പാകെയുള്ളത്. എന്നാല്‍ ഏതു പ്രമേയത്തെയും എതിര്‍ത്തു തോല്‍പ്പിക്കാനാവുന്ന വീറ്റോ അധികാരമുള്ള ചൈനയുടെ എതിര്‍പ്പുള്ളതിനാല്‍ പ്രമേയം പാസാവുമോയെന്ന് അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."