HOME
DETAILS

വഖ്ഫ് ബോര്‍ഡ് തീരുമാനം പുനഃപരിശോധിക്കണം

  
backup
May 21 2020 | 04:05 AM

editorial-waqf-board-21-may-2020

 


വഖ്ഫ് ബോര്‍ഡിന്റെ തനതു ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചിരിക്കയാണ്. മഹല്ലുകളില്‍ നിന്നുള്ള 260 പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായവും 2,010 പെണ്‍കുട്ടികളുടെ വിവാഹ ധനസഹായവും ഉള്‍പ്പെടെയുള്ള മൂന്നു കോടി രൂപയുടെ ധനസഹായം തനതു ഫണ്ടില്‍നിന്ന് നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചാണ് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വഖ്ഫ് ബോര്‍ഡിന്റെ സാമ്പത്തിക പരിധിക്കപ്പുറമുള്ള തുകയാണ് ഇങ്ങനെ നല്‍കുന്നത്.
മഹല്ലുകളെയും സ്ഥാപനങ്ങളെയും പ്രയാസങ്ങളില്‍ സഹായിക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണ് വഖ്ഫ് ബോര്‍ഡ്. വിവരണാതീതമായ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ മഹല്ല് സ്ഥാപനങ്ങളെയും പ്രയാസമനുഭവിക്കുന്നവരെയും സഹായിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും കൂടി വഖ്ഫ് ബോര്‍ഡിനു നിറവേറ്റാനുണ്ട്. ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയ മൂന്നു കോടി രൂപ ഇതുവരെ ബോര്‍ഡിനു നല്‍കാതെയാണ് ബോര്‍ഡിന്റെ തനതു ഫണ്ട് വകമാറ്റുന്നത്. ഇത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പരിതാപകരമാണ്.


വഖ്ഫ് ബോര്‍ഡിന്റെ പ്രഥമ ബാധ്യത മതസ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ്. മഹല്ലുകളില്‍ രോഗികളായ നിര്‍ധനര്‍ക്കും വിവാഹപ്രായമെത്തിയ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിലേക്കും ധനസഹായം നല്‍കുക എന്നതും ബോര്‍ഡിന്റെ ഉത്തരവാദിത്വത്തില്‍പെട്ടതാണ്. മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കും അനാഥകളായ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്കും വഖ്ഫ് ബോര്‍ഡിന്റെ സഹായം കൈത്താങ്ങാണ്. അവരുടെ അപേക്ഷകള്‍ മാനിക്കാതെയാണ് വഖ്ഫ് ബോര്‍ഡ് ഒരു കോടിയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 10 ലക്ഷം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും നല്‍കാന്‍ തീരുമാനിച്ചത്.


ലോക്ക്ഡൗണ്‍ കാലത്തു സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും സര്‍വാത്മനാ സഹകരിക്കുന്നവരാണ് സമസ്തയടക്കമുള്ള മുസ്‌ലിം മതസംഘടനകള്‍. ലോക്ക്ഡൗണില്‍ സമസ്ത കാണിക്കുന്ന സഹകരണത്തെ മുഖ്യമന്ത്രി പലതവണ അഭിനന്ദിച്ചിട്ടുമുണ്ട്. ഈയൊരു വേളയില്‍ ബോര്‍ഡ് തനതു ഫണ്ട് വകമാറ്റി ചെലവാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി തന്നെ ഇടപെട്ട് തിരുത്തിക്കുന്നത് നീതി മാത്രമായിരിക്കും. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തീര്‍ത്തും അനിശ്ചിതത്തിലായിരിക്കുകയാണ് സാധാരണക്കാരുടെ ജീവിതം. ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വഴികാണാതെ പ്രയാസമനുഭവിക്കുന്നവരാണ് ഭൂരിപക്ഷമാളുകളും. കഴിഞ്ഞ പ്രളയകാലത്ത് ആരും പറയാതെ തന്നെ വഖ്ഫ് ബോര്‍ഡില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ നല്‍കയിരുന്നു. ഇത് ബോര്‍ഡിന്റെ ഫണ്ടില്‍നിന്ന് എടുത്തായിരുന്നില്ല നല്‍കിയത്. വിവിധ പള്ളികളില്‍നിന്ന് പണം ശേഖരിച്ചായിരുന്നു. പള്ളികളൊക്കെ അടച്ചിട്ടിരിക്കുന്നതിനാല്‍ അത്തരത്തിലുള്ള ഫണ്ട് ശേഖരണം ഇപ്പോള്‍ അസാധ്യമാണ്. അതിനു പരിഹാരമായി വഖ്ഫ് ബോര്‍ഡിന്റെ തനതു ഫണ്ടില്‍ നിന്ന് പണം വകമാറ്റി ചെലവഴിക്കുക എന്നത് എങ്ങനെയാണ് അംഗീകരിക്കാനാവുക?
തുച്ഛവരുമാനം മാത്രമുള്ള ബോര്‍ഡ് അത്യാവശ്യങ്ങള്‍ക്കു പണം നല്‍കാനാവാതെ വിഷമിക്കുമ്പോള്‍ ബോര്‍ഡിന്റെ തനതു ഫണ്ടില്‍നിന്ന് ഒരു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കേണ്ടിവരുമ്പോഴാണ് അതു വിമര്‍ശനവിധേയമാകുന്നത്. നേരത്തെ പ്രളയകാലത്ത് നല്‍കിയതുപോലെ 25 ലക്ഷം രൂപ ബോര്‍ഡിന്റെ ഫണ്ടില്‍നിന്ന് എടുത്തുകൊടുക്കാന്‍ ഇപ്പോഴും ബോര്‍ഡ് ആലോചിച്ചതാണ്. ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സാഹചര്യത്തില്‍ വരുമാന സ്രോതസുകളെല്ലാം നിശ്ചലമായ ഒരവസരത്തില്‍ ആ തീരുമാനം വലിയൊരു സഹായം തന്നെയാണ്.
വഖ്ഫ് സ്ഥാപനങ്ങളുടെ വികസനത്തിനും മഹല്ലുകളില്‍ നിര്‍ധനരായ രോഗികളുടെ ചികിത്സ, പെണ്‍കുട്ടികളുടെ വിവാഹത്തിനും ഉയര്‍ന്ന വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍, വായ്പകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബോര്‍ഡ് പണം ചെലവാക്കുന്നത്. മുസ്‌ലിം സമുദായത്തിലെ നിര്‍ധനരെ സഹായിക്കാനും അവരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കുന്ന വഖ്ഫ് ബോര്‍ഡിന്റെ പണം മറ്റാവശ്യങ്ങള്‍ക്കു ചെലവാക്കുന്നത് ശരിയായ പ്രവൃത്തിയല്ല. സര്‍ക്കാര്‍ നിയമം പാലിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വരുമാനത്തിന്റെ ഏഴു ശതമാനം നല്‍കിവരുന്നുണ്ട്. പ്രളയങ്ങളും മഹാമാരികളും വിതയ്ക്കുന്ന നാശനഷ്ടങ്ങള്‍ക്കു പരിഹാരം കാണുന്നതിനു കൂടിയാണ് വഖ്ഫ് ബോര്‍ഡുകള്‍ ഇതു സര്‍ക്കാരിനായി നീക്കിവയ്ക്കുന്നത്.


ഇന്നത്തെ സന്ദിഗ്ദ്ധ ഘട്ടത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും മാരക രോഗങ്ങളുള്ളവര്‍ക്കും വിവാഹപ്രായമെത്തിയ അനാഥപ്പെണ്‍കുട്ടികള്‍ക്കും കിട്ടേണ്ട ധനസഹായം അര്‍ഹരായവര്‍ക്ക് എത്തിക്കുകയാണ് വഖ്ഫ് ബോര്‍ഡ് ചെയ്യേണ്ടത്. അര്‍ഹരായവര്‍ക്കു സഹായം പരിഗണിക്കാതെയുള്ള വഖ്ഫ് ബോര്‍ഡ് തീരുമാനത്തിനെതിരേ മഹല്ലുകളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിയെയും വഖ്ഫ് ബോര്‍ഡിനെയും അറിയിക്കാന്‍ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനിടവരുത്താതെ മുഖമന്ത്രി ഇടപെട്ട് വഖ്ഫ് ബോര്‍ഡിന്റെ തീരുമാനം തിരുത്തിക്കുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago