സന്തോഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു
തലശ്ശേരി: അണ്ടലൂല് മുല്ലപ്രത്തെ ബി.ജെ.പി പ്രവര്ത്തകന് ചോമന്റവിടെ സന്തോഷ്കുമാറിനെ(51) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സന്തോഷ്കുമാറിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 48 സാക്ഷികളുടെ മൊഴികളും കൊലക്കുപയോഗിച്ച ആയുധങ്ങള്‍, കൊല നടത്തുന്നതിനിടയില്‍ പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച ബൈക്ക് ഉള്‍പ്പെടെ പത്ത് തൊണ്ടിമുതലുകളും കോടതി മുമ്പാകെ ഹാജരാക്കി. 900 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. പാനൂര്‍ സി.ഐ കെ.എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസ് അന്വേഷണം നടത്തിയിരുന്നത്. തുടര്‍ന്ന് തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന് കേസ് കൈമാറുകയായിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. സി.പി.എം പ്രവര്‍ത്തകരും അണ്ടലൂര്‍ സ്വദേശികളുമായ മണപ്പുറം വീട്ടില്‍ മിഥുന്(27),നിഥുന് എന്ന അപ്പു(25) വാവക്കുട്ടന്(25),രോഹന്(29)ലീലാറാമില് പ്രജുല്‍(25)പാലയാട് ഷാഹിനം വീട്ടില്‍ ഷമല്‍(26)പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ്(27),പാലയാട് കേളോത്ത് വീട്ടില്‍ അജേഷ്(27)എന്നിവരാണ് പ്രതികള്‍. ജനുവരി 18ന് രാത്രി 10.30ഓടെയാണ് സന്തോഷ്കുമാറിനെ വീട്ടു വാതില്‍ തകര്‍ത്ത് അക്രമി സംഘം രാഷട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."