HOME
DETAILS

ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി; വിധി 22ന്

  
backup
April 12 2017 | 22:04 PM

%e0%b4%ac%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8-2


തിരുവനന്തപുരം: രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ഡല്‍ഹി സ്വദേശി ബണ്ടിചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍സിങ് (44) കുറ്റക്കാരനെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നിങ്ങനെ ഇയാള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. ഏപ്രില്‍ 22നു ശിക്ഷ വിധിക്കും. വിദേശ മലയാളിയായ പ്ലാമൂട് കെ. വേണുഗോപാലന്‍നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ വന്‍ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടിചോര്‍ പിടിയിലായത്. 2013 ജനുവരി 21നായിരുന്നു സംഭവം.
വേണുഗോപാലന്‍നായരുടെ വീട്ടില്‍ നിന്ന് ലാന്‍സര്‍ കാറും സ്വര്‍ണവും മൊബൈല്‍ ഫോണും ഡി.വി.ഡി പ്ലയറുമുള്‍പ്പെടെ മുപ്പതുലക്ഷം രൂപ വിലവരുന്ന വസ്തുക്കളുമായാണ് ബണ്ടിചോര്‍ കടന്നത്. തിരുവനന്തപുരം നന്തന്‍കോട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ച ബണ്ടിചോര്‍ ഈ കാറിലെത്തിയാണ് പട്ടത്തു കവര്‍ച്ച നടത്തിയത്. പിന്നീട് കവര്‍ച്ചയ്ക്ക് ശേഷം വീട്ടിലെ കാറുമായി കടക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പൊലിസ് പുറകെയുണ്ടെന്നു മനസിലാക്കിയ ഇയാള്‍ കാര്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഒടുവില്‍ പൂനെയില്‍ നിന്നാണ് ബണ്ടിചോറിനെ പൊലിസ് പിടികൂടിയത്. നാലു വര്‍ഷമായി തടവില്‍ കഴിയുകയാണിയാള്‍. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇടയ്ക്കു മാനസികവിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെ ജയിലിലേക്ക് അയച്ചു. രാജ്യാന്തര കുറ്റവാളിയായ ബണ്ടിചോര്‍ മുന്നൂറോളം കവര്‍ച്ചാകേസുകളിലെ പ്രതിയാണ്. ഡല്‍ഹി, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളില്‍ ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളാണ് കൂടുതലായും മോഷ്ടിച്ചിരുന്നത്.
ഡല്‍ഹി, ചെന്നൈ, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ കേസുകളുള്ള ബണ്ടിചോറിനെ പൊലിസ് പല പ്രാവശ്യം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ പിടിവീണത് കേരളത്തിലെ കവര്‍ച്ചയിലും. ഹൈടെക്ക് കവര്‍ച്ചകളിലൂടെ കുപ്രസിദ്ധനായ ബണ്ടിചോറിന്റെ വേറിട്ട മോഷണ ശൈലി സിനിമയ്ക്കും വിഷയമായിരുന്നു. 2016 നവംബര്‍ 16നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ബി.എ ആളൂരാണ് ബണ്ടി ചോറിനുവേണ്ടി ഹാജരായത്. കന്റോണ്‍മെന്റ് പൊലിസ് ചാര്‍ജ് ചെയ്ത കേസില്‍ അഡ്വ. റെക്‌സ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സ്ഥിരം കുറ്റവാളിയായതിനാല്‍ പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago