HOME
DETAILS

ഓടയിലെ വെള്ളം കരകവിഞ്ഞൊഴുകി നാശനഷ്ടം

  
backup
June 26 2018 | 05:06 AM

%e0%b4%93%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%95%e0%b4%b0%e0%b4%95%e0%b4%b5%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8a%e0%b4%b4

 

ആറ്റിങ്ങല്‍: അടച്ച ഓടയില്‍ കെട്ടിനിന്നവെള്ളം കരകവിഞ്ഞൊഴുകി വലിയകുന്നില്‍ നാശനഷ്ടം വരുത്തിയ സംഭവം വാട്ടര്‍ അതോറിറ്റിയുടെ തലയില്‍ കെട്ടിവച്ചു പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ തലയൂരിയതില്‍ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണി വൃത്തിയാക്കുമ്പോള്‍ മലിനജലം തിരികെ നദിയിലേക്ക് ഒഴുകിയെത്താനായി അതോറിറ്റി നിര്‍മിച്ച കോണ്‍ക്രീറ്റ് ഓട ആറ്റിങ്ങല്‍ ഗവണ്മെന്റ് പോളിടെക്‌നിക് വളപ്പിനുസമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ഇക്കാലമത്രയും പോളിടെക്‌നിക്കില്‍ പ്രിന്‍സിപ്പല്‍മാരായി വന്നവര്‍ എല്ലാം ഓട അടക്കാന്‍ ശ്രമങ്ങള്‍ നടത്തി പിന്‍മാറി. പ്രദേശത്തുള്ളവര്‍ ഓട അടച്ചാല്‍ സംഭവിക്കുന്നത് അവരെ ബോധ്യപ്പെടുത്തി. പുതുതായി കൊല്ലം സ്വദേശിയായ പ്രിന്‍സിപ്പല്‍ എത്തിച്ചേര്‍ന്നു വാട്ടര്‍ അതോറിറ്റിയുടെ ഓട കൈയ്യേറി മതില്‍ കെട്ടുകയും ഓടയില്‍ രണ്ടിടത്തായി ഇരുമ്പുകമ്പികളില്‍ വലകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്തും നാട്ടുകാര്‍ ഇടപെട്ടുവെങ്കിലും അവയൊന്നും ചെവികൊള്ളാതെ മതില്‍ കെട്ടിയടക്കുകയായിരുന്നുവത്രേ.
കഴിഞ്ഞ ദിവസം രാത്രിയില്‍ ജലസംഭരണി വൃത്തിയാക്കിയ മലിനജലം ജലവകുപ്പ് പതിവുപോലെ ഓടയില്‍ ഒഴുക്കിവിട്ടു. ഓടയില്‍ പ്രിന്‍സിപ്പല്‍ സ്ഥാപിച്ച ഇരുമ്പു വലയില്‍ സമീപത്തെ മരങ്ങളില്‍ നിന്നുള്ള ഇലകളും മറ്റുചവറുകളും വീണ് ഓടയില്‍ ഒഴുക്ക് നിലച്ചിരുന്നു. കഴിഞ്ഞ മഴയില്‍ ഓടയില്‍ മലിനജലം കെട്ടിനില്‍ക്കുന്ന വിവരം പരിസരവാസി പ്രിന്‍സിപ്പലിനെ ബോധ്യപെടുത്തിയിട്ടും ചെവികൊണ്ടില്ല. കഴിഞ്ഞ ദിവസം ജലസംഭരണിയില്‍ നിന്നുള്ള മലിനജലം ഓടയില്‍ കെട്ടിനിന്ന് സമ്മര്‍ദ്ദം ഏറിയപ്പോള്‍ കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളുടെ ചുറ്റുമതില്‍ തകര്‍ത്തു നാശനഷ്ടങ്ങളുണ്ടായി.
എന്നാല്‍ സംഭവം വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ പമ്പ് ഓഫാക്കാന്‍ മറന്നതിനാലാണ് ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ വരുത്തി തീര്‍ക്കുകയായിരുന്നുവത്രേ. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ ചെയ്യാത്ത കുറ്റത്തിനാണ് പഴി കേട്ടതെന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago