മോദിയെ പുകഴ്ത്തി ഷീലാ ദീക്ഷിത്: ഒടുവില്‍ വാക്കുകള്‍ വളച്ചൊടിച്ചെന്ന് തിരുത്തി
ന്യു ഡല്‍ഹി: നരേന്ദ്ര മോദിയെ പുകഴ്ത്തി ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ദില്ലി പി.സി.സി അധ്യക്ഷയുമായ ഷീലാ ദീക്ഷിത്. ഒടുവില്‍ വിവാദമായപ്പോള്‍ തിരുത്തുമായും അവരെത്തി.
തീവ്രവാദത്തിനെതിരായ നടപടികളില്‍ മന്‍മോഹന്‍സിങ്ങിനെക്കാള്‍ കരുത്താനാണ് മോദിയെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ഇതെല്ലാം മോദി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷീല ദീഷിത് പറഞ്ഞു.
ഈ അഭിപ്രായം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ തീവ്രവാദത്തിനെതിരായ നടപടികളില്‍ മോദി കരുത്താനാണെന്ന് ചില ആള്ക്കാര് കരുതുന്നുണ്ടാകാമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഷീല ദീഷിത് വിശദീകരിച്ചു. മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താന്‍ ഇതിനെ കാണുന്നതെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നുമായിരുന്നു ദില്ലി മുന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ മോദിയെ പ്രശംസിച്ചതിന് ബി.ജെ.പി അവര്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
ടോം വടക്കനു പിന്നാലെ ബി.ജെ.പിയിലേക്കുള്ള അടുത്ത കോണ്‍ഗ്രസ് നേതാവാകുമോ ഷീല ദീക്ഷിതെന്നും ഇതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."