HOME
DETAILS
MAL
എം.പിയുടെ സത്യഗ്രഹം: സഹായ സമിതി രൂപീകരിച്ചു
backup
June 26 2018 | 06:06 AM
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിനും രാജധാനി എക്സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പ് നിഷേധിച്ചതിനെതിരേ ജൂലൈ ഒന്ന് മുതല്‍ പി. കരുണാകരന് എം.പി പ്രഖ്യാപിച്ച സത്യഗ്രഹത്തിന് പിന്തുണയുമായി സമര പ്രഖ്യാപന കണ്വന്ഷന്. കാസര്‍കോടിന്റെ ആവശ്യം അംഗീകരിക്കാനുള്ള പ്രക്ഷോഭം വിജയിപ്പിക്കാന്‍ കണ്വന്ഷന് തീരുമാനിച്ചു. സമരം വിജയിപ്പിക്കാന്‍ വിപുലമായ സഹായസമിതിക്കും കണ്വന്ഷന് രൂപം നല്കി.
കണ്‍വന്‍ഷനില്‍ സി.വി ശിവരാമന് അധ്യക്ഷനായി. എം.വി ബാലകൃഷ്ണന്, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്, സി.എച്ച് കുഞ്ഞമ്പു, ബിജു ഉണ്ണിത്താന്, സി.എല്‍ ഹമീദ്, പി.പി രാജു, ഹസൈനാര്‍ നുള്ളിപ്പാടി, വി.കെ രമേശന് സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു ചെയര്‍മാനും കെ.എ മുഹമ്മദ്് ഹനീഫ ജനറല്‍ കണ്‍വീനറുമായി സമരസഹായ സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."