മായം കലര്‍ന്ന മത്സ്യം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് എല്ലായിടത്തും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഭക്ഷ്യവസ്തുക്കളില്‍ വിഷം കയറ്റിഅയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ നടക്കാതിരിക്കാന്‍ പോന്ന നടപടികളായിരിക്കും വിഷയത്തില്‍ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു.
മായം കലര്‍ത്തുന്നതിനെതിരേയുള്ള ശിക്ഷയില്‍ നിയമഭേദഗതി വേണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."