കൃഷി മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയുമായി കര്‍ഷകര്‍
പാവറട്ടി: കേരളത്തിന്റെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്ന് തരിശു ഭൂമിയിലെല്ലാം കൃഷിയിറക്കുമെന്ന മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രഖ്യാപനത്തില്‍ ആഹ്ലാദത്തിലാണ് മണലൂര്‍ മണ്ഡലത്തിലെ കൃഷിക്കാര്‍. പരിസ്ഥിതി സംരക്ഷണം, നിലം നികത്തല്‍, കൃഷി ഭൂമി കാര്‍ഷികേതരാവശ്യങ്ങള്‍ക്ക് കൈമാറല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മന്ത്രിയുടെ ശക്തമായ നിലപാടുകളും തുറന്ന പ്രഖ്യാപനവുമാണ് കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കിയത്.
മണലൂര്‍ മണ്ഡലത്തിലെ ഭൂരിഭാഗവും തീരദേശവുമായും കോള്‍പ്പടവുകളുമായും ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനം ഗുണകരമാവുന്നത് മണലൂര്‍ മണ്ഡലത്തിനാവും. ഏറ്റവും കൂടുതല്‍ തരിശു നിലങ്ങളുള്ള പഞ്ചായത്തുകളിലൊന്നാണ് മുല്ലശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറായ ഷെരീഫ് ചിറയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തിരുനെല്ലൂര്‍ പെരിങ്ങാട് മേഖലയിലുളള തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ പി.എ മാധവന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അതിനുള്ള ശ്രമം തുടരുന്നതിനിടെ നിയമസഭ തെരഞ്ഞെടുപ്പായതിനാല്‍ നിറുത്തിവെക്കേണ്ടിവരുകയായിരുന്നു.
ഓരോ കൃഷിഭവന്റെയും പരിധിയിലുള്ള തരിശുനിലങ്ങള്‍ കണ്ടെത്തി ഓഗസ്റ്റ് 31 ന് മുന്‍പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഡാറ്റാബാങ്ക് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നത് തരിശുനിലങ്ങളില്‍ കൃഷി ചെയ്യുന്നതിന് വേണ്ടി ശ്രമം തുടരുന്ന ഷെരീഫ് ചിറയ്ക്കലിനെപ്പോലെയുള്ള ജനപ്രതിനിധികള്‍ക്ക് പ്രചോദനവും തുടര്‍പ്രവര്‍ത്തനത്തിനുള്ള ആത്മവിശ്വാസവുമുണ്ടായിട്ടുണ്ട്. പഴയകാലങ്ങളില്‍ കൃഷി ചെയ്തിരുന്ന ഇവിടെയെല്ലാം ആവശ്യമായ ജോലിക്കാരെ ലഭിക്കാതെ വന്നതും ഭാരിച്ച ചിലവുമാണ് തരിശുഭൂമിയാകാന്‍ കാരണം. എന്നാല്‍ ഞാറ് നടല്‍ മുതല്‍ നെല്ലാക്കി മാറ്റുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് യന്ത്രങ്ങളുടെ സഹായം ലഭ്യമായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സഹായം കൂടി ലഭിക്കുകയാണെങ്കില്‍ ഈ മേഖലയിലെ തരിശു ഭൂമിയില്‍ നിന്നെല്ലാം ടണ്‍ കണക്കിന് ഉല്‍പ്പാദിപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."