
'മുറ്റത്തെ മുല്ല' ലഘു ഗ്രാമീണ വായ്പ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും
മണ്ണാര്‍ക്കാട് : ബ്ലേഡ് മാഫിയ, വട്ടിപലിശക്കാരില്‍ നിന്നും ഗ്രാമീണ ജനതയെ മോചിപ്പിക്കുന്നതിനോട നുബന്ധിച്ച് ലഘു ഗ്രാമീണ വായ്പ പദ്ധതിയായ 'മുറ്റത്തെ മുല്ല'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് മണ്ണാര്‍ക്കാട് തെങ്കര പഴേരി കണ്വന്ഷന് സെന്ററില്‍ സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണം- ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാവും. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൈലറ്റ് പദ്ധതിയായി 'മുറ്റത്തെ മുല്ല' പാലക്കാട് ജില്ലയിലാണ് നടപ്പാക്കുന്നത്. ആദ്യ കുടുംബശ്രീ കാഷ് ക്രെഡിറ്റ് വിതരണം അഡ്വ. എന്‍. ഷംസുദ്ദീനും ആദ്യ വ്യക്തിഗത വായ്പ വിതരണം എം.ബി. രാജേഷ് എം. പിയും നിര്‍വഹിക്കും. പി. കെ. ശശി എം.എല്‍.എ മുഖ്യാതിഥിയാവും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ. ബാബു, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ഓഡിറ്റ്) പി. സുഭാഷ് ചന്ദ്രന്, അസി. രജിസ്ട്രാര്‍ പി. ഉദയന്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും. കൊള്ളപ്പലിശക്കാരില്‍ നിന്ന് വായ്പയെടുത്ത് കടകെണിയിലാകുന്നവര്ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പലിശക്ക് ലഘുവായ്പ നല്‍കുകയും ആഴ്ച്ചതോറും കുറഞ്ഞ പലിശയില്‍ തുക ഈടാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി ലഭിക്കുക. നിലവില്‍ കൊള്ളപ്പലിശക്കാരില്‍ നിന്നെടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും. 12 ശതമാനം പലിശയാണ് ഈടാക്കുക (100 രൂപയ്ക്ക് പ്രതിമാസം ഒരു രൂപ). പരമാവധി 52 ആഴ്ച്ചകളായാണ് (ഒരു വര്‍ഷം) വായ്പ തിരിച്ചടയ്ക്കേണ്ടത്. 10 ആഴ്ച്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും ലഭ്യമാണ്. ഓരോ വാര്‍ഡിലേയും ഒന്ന് മുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനമികവും വിശ്വാസവും ഉളള കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ച്ചതോറും വീട്ടിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും.
ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ പ്രദേശത്തേയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വായ്പാ തുക ഒരു കുടുംബശ്രീ യൂനിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പത് ശതമാനം പലിശ നിരക്കില്‍ കാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും. ലാഭം മാത്രം ലക്ഷ്യമാക്കാതെ സാമ്പത്തിക ചൂഷണത്തിന് വിധേയരാവുന്നവരെ സഹകരണ മേഖലയുടെ വ്യാപനവും ശക്തിയും കുടുംബശ്രീയുടെ സംഘടനാ സംവിധാനവും പ്രയോജനപ്പെടുത്തി പരിരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന്് കുടുംബശ്രീ ജില്ലാ കോഡിനേറ്ററും സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 16 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago