HOME
DETAILS

വംശീയ വിവേചനം: 350 മണിപ്പൂരി നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് കൊല്‍ക്കത്ത വിട്ടു

  
backup
May 22 2020 | 01:05 AM

%e0%b4%b5%e0%b4%82%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%9a%e0%b4%a8%e0%b4%82-350-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf

 


കൊല്‍ക്കത്ത: കൊവിഡ് ഭീതിക്കിടെ കടുത്ത വംശീയ വിവേചനത്തില്‍ മനംമടുത്ത് മണിപ്പൂരില്‍ നിന്നുള്ള 350 നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി.
നഴ്‌സുമാര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് കൊല്‍ക്കത്ത വിട്ട വിവരം മണിപ്പൂര്‍ ഭവനിലെ റസിഡന്റ് കമ്മീഷണര്‍ ജെ.എസ് ജോയിറിതയാണ് പുറത്തുവിട്ടത്. ''ഏകദേശം 60 നഴ്‌സുമാര്‍ നാളെ സംസ്ഥാനം വിടും. ഓരോ ദിവസവും നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്- അവര്‍ പറഞ്ഞു.
185 നഴ്‌സുമാര്‍ തങ്ങള്‍ നേരിടുന്ന വംശീയവിവേചനത്തിന്റെ പേരില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയ വിവരം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. '' ഞങ്ങള്‍ക്ക് ജോലി പാതിവഴിയില്‍ വിട്ടുപോകാന്‍ ഇഷ്ടമില്ല. പക്ഷേ, ഇവിടെ അനുഭവിക്കുന്ന വംശീയ വിവേചനം സഹിക്കാനാവില്ല. ചിലര്‍ ഞങ്ങളുടെ മുഖത്തു തുപ്പുക പോലും ചെയ്യുന്നു.
പോകുന്നിടത്തെല്ലാം ആളുകള്‍ ഞങ്ങളെ അകാരണമായി ചോദ്യംചെയ്യുന്നു. മാത്രമല്ല, ഇവിടെ ആശുപത്രികളില്‍ മതിയായ സുരക്ഷാകിറ്റുകളും ലഭ്യമല്ല''- ക്രിസ്റ്റെല്ല എന്നു പേരുള്ള നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കൊല്‍ക്കത്തയിലെയും സമീപപ്രദേശങ്ങളിലെയും സ്വകാര്യ ആശുപത്രികളില്‍ 6,500 നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ 80 ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മണിപ്പൂരില്‍ നിന്നുള്ള 350 പേര്‍ ഉള്‍പ്പെടെ 500ഓളം നഴ്‌സുമാര്‍ ഇപ്പോള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. കൊവിഡ് വ്യാപനത്തോടെ ശമ്പളം ലഭിക്കാതായി. നഴ്‌സുമാരെ പ്രദേശവാസികള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കച്ചവടക്കാര്‍ പണം നല്‍കിയാലും സാധനങ്ങള്‍ നല്‍കുന്നില്ല. പ്രാദേശിക അധികാരികളെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മണിപ്പൂരില്‍ നിന്നുള്ള നഴ്‌സുമാരെ ചൈനീസ് കൊവിഡ് എന്ന് വിളിച്ച് പരിഹസിക്കുന്നതായും റിപോര്‍ട്ടുണ്ട്.
സുരക്ഷ, വംശീയത, ശമ്പളമില്ലായ്മ, തുച്ഛമായ ശമ്പളം, ജോലി ചെയ്യുന്ന അന്തരീക്ഷം, വ്യക്തിഗത സുരക്ഷ, താമസസൗകര്യം, മാനസികാരോഗ്യം, വിഷാദം എന്നിങ്ങനെ മണിപ്പൂരി നഴ്‌സുമാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പൂരി ഇന്‍ കൊല്‍ക്കൊത്ത സംഘടനയുടെ പ്രസിഡന്റ് ക്ഷത്രീമയം ശ്യാംകേഷോ സിങ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  9 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  9 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  9 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  9 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  9 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  9 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  9 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  9 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  9 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  9 days ago