HOME
DETAILS
MAL
പി.എം കെയറിനെതിരേ ട്വീറ്റ്; സോണിയാ ഗാന്ധിക്കെതിരേ കേസ്
backup
May 22 2020 | 01:05 AM
ശിവമോഗ: പി.എം കെയര്‍ നിധിയ്ക്കെതിരേ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ ട്വീറ്റിയതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ കേസ്. പി.എം കെയറിനെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വീറ്റിനെ തുടര്‍ന്ന് കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്ടൗണ് പൊലിസ് സ്റ്റേഷനിലാണ് സോണിയയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. അപവാദ പ്രചാരണം, രാജ്യത്തെ അപമാനിക്കല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കെ.വി പ്രവീണ്‍ കുമാര്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. പി.എം കെയര്‍ നിധിയെ കുറിച്ച് തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."