മരണം വിതച്ച് ലോകത്ത് കോവിഡിന്റെ തേരോട്ടം: രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്, മരണം 334,092
വാഷിങ്ടന്‍: മരണഭീതി വിതച്ച് ലോകത്ത് കോവിഡിന്റെ തേരോട്ടം. രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോകത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 5,189,488 ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 4818 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
അമേരിക്കയില്‍ ഇന്നലെ മാത്രം 1344 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. 28,044 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,620,767 ആയി. ഇവിടെ മാത്രം മരണം 96,314 കവിഞ്ഞു.
ബ്രസീലിലും കൊവിഡ് ഭീതി ഭയാനകമാകുകയാണ്. ഇന്നലെ മാത്രം 1,153 പേര്‍ മരിച്ച രാജ്യത്ത് കോവിഡ് മരണസംഖ്യ 20,047 ആയി. 16,730 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 3,10,087ലേക്കെത്തി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 3,17,554 രോഗികളാണുള്ളത്.
ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,849 പേരാണ് രോഗ ബാധിതരായത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണനിരക്ക് കുറവാണ്, 3,099.2,80,117 പേര്‍ക്ക് രോഗം ബാധിച്ച സ്പെയിനില്‍ 27,940 പേരാണ് ഇതുവരെ മരിച്ചത്. യുകെയില്‍ 2,50,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 36,042 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ മരണസംഖ്യ 32,486 ആയി.
ഫ്രാന്‍സില്‍ 1,81,826 പേരും ജര്‍മനിയില്‍ 1,79,021 പേരും രോഗബാധിതരായിട്ടുണ്ട്. തുര്‍ക്കി-1,53,548, ഇറാന്‍-1,29,341എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."