സിവില്‍സ്റ്റേഷനിലെ എ.ടി.എം പണിമുടക്കില്‍; ട്രഷറി എ.ടി.എം കാടുപിടിച്ച നിലയിലും
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റേറ്റ്ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ പണിമുടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു.
സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ കുടപ്പനക്കുന്ന് ശാഖാ അധികൃതരാണ് എ.ടി.എമ്മിന്റെ തകരാറുകള്‍ പരിഹരിക്കാറുള്ളത്. എല്ലാമാസവും രണ്ടും മൂന്നും തവണയാണ് എ.ടി.എം പണിമുടക്കിക്കൊണ്ടിരിക്കുന്നത്. പണം പിന്‍വലിച്ചാല്‍ കാശ് പുറത്തേക്ക് വരാതിരിക്കുക, ഡിസ്‌പ്ലേ ഇല്ലാതിരിക്കുക, ഔട്ട്ഓഫ് ഓര്‍ഡര്‍ ആയിരിക്കുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ തുടങ്ങിയതോടെ ഇടപാടുകാര്‍ ഈ കൗണ്ടറിനെ കൈയൊഴിയുകയാണ്.
പൊതുജനങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ പ്രയോജനപ്പെടാത്ത എ.ടി.എമ്മിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ സിവില്‍സ്റ്റേഷന്‍ ജീവനക്കാരുടെ ആവശ്യം. അതേസമയം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ എ.ടി.എം കൗണ്ടര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സിവില്‍സ്റ്റേഷന്റെ പിറകുവശത്തെ ഇ-ടോയ്‌ലെറ്റിനു സമീപമാണ് പരിസരമാകെ കാടുപിടിച്ച നിലയില്‍ എ.ടി.എം കൗണ്ടര്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."