HOME
DETAILS

ജനപ്രതിനിധികള്‍ക്കെതിരായ കേസുകളെ നേരിടുമെന്ന് ചെന്നിത്തല

  
backup
March 16 2019 | 00:03 AM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0-4

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ എന്‍.ഡി.എയും കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് മതേതര നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി പരിഭ്രമിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടികയില്‍ പേരു വന്നപ്പോഴാണ് എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തിടുക്കത്തിലുള്ള നടപടി മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചന വെളിവാക്കുന്നതാണ്. മതേതര നിലപാടില്‍ ഉറച്ച് യു.ഡി.എഫ് മുന്നോട്ടുപോകും. തിരുവനന്തപുരത്ത് രണ്ടോ മൂന്നോ പേര്‍ കൂടി ഇരുന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് സി.പി.എമ്മിനെപ്പോലെ പ്രാദേശിക പാര്‍ട്ടിയല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്.
ശനിയാഴ്ച വൈകുന്നേരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സി.പി.എം നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് വെയില്‍ കൊള്ളിക്കുന്നു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിപ്പട്ടിക ആയിരിക്കും. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുക്കരുത്. ബംഗാളില്‍ സി.പി.എം ഓഫിസുകള്‍ ബി.ജെ.പിക്കു വിട്ടുകൊടുക്കുന്നു. സി.പി.എം ചാനലായ പീപ്പിള്‍ ടി.വി സര്‍വേ നടത്തിയാലും ഫലം കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago