വിദേശമദ്യശാല: നിയുക്ത കെട്ടിടത്തിന് ധൃതിപിടിച്ച് നമ്പറിട്ടു നല്‍കിയത് വിവാദത്തില്‍
തൊട്ടില്‍പ്പാലം: അടച്ചുപൂട്ടിയ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം ടൗണിലേക്കു മാറ്റിസ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മദ്യശാലക്ക് അനുകൂലമായി ഗ്രാമപഞ്ചായത്തിലെ ഇടപെടലുകള്‍ വിവാദത്തിലേക്ക്.
ഇന്നലെ രാവിലെ തൊട്ടില്‍പ്പാലം കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള നിയുക്ത ഇരുനില കെട്ടിടത്തിന് അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം നമ്പറിട്ടു നല്‍കിയതാണ് വിവാദത്തിലായിരിക്കുന്നത്. വീടുനിര്‍മാണവും മറ്റുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ നൂറുകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് ധൃതിപിടിച്ച് സ്വകാര്യവ്യക്തിക്ക് നമ്പറനുവദിച്ച് നല്‍കിയതെന്ന് സമരസമിതി അംഗങ്ങള്‍ പരാതിപ്പെടുന്നു.
അതേസമയം തൊട്ടില്‍പ്പാലത്തു മദ്യശാല സ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് വകുപ്പ് അധികൃതര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയെങ്കിലും ഭരണസമിതി ഐകകണ്‌ഠ്യേന ലൈസന്‍സെന്‍സ് അനുവദിക്കേണ്ടെന്ന തീരുമാനമെടുത്തിരുന്നു.
തുടര്‍ന്ന് രൂപീകരിച്ച സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ മദ്യശാല സ്ഥാപിക്കുന്നതിനെതിരേ നടത്തിവരുന്ന രാപ്പകല്‍ സമരം ഇന്നേക്ക് 19-ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് ജനങ്ങളുടെയും സമരസമിതിയുടെയും ആശങ്ക വര്‍ധിപ്പിച്ച് കെട്ടിടത്തിന് നമ്പര്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ പൊലിസ് സ്റ്റേഷന് സമീപത്തായിരുന്നു മദ്യശാല സ്ഥാപിക്കാന്‍ നീക്കംനടത്തിയത്. പിന്നീട് സമരസമിതിയുടെ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റാന്‍ നടപടി നടത്തിയെങ്കിലും ടൗണിന്റെ മധ്യഭാഗത്തു കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തായുള്ള കെട്ടിടം തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ നിയുക്ത കെട്ടിടത്തിന് 200 മീറ്ററിനുള്ളില്‍ തന്നെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ടെന്ന പരിഗണന നല്‍കാതെയാണ് മദ്യശാല സ്ഥാപിക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
രണ്ടണ്ടുദിവസത്തിനുള്ളില്‍ മദ്യശാല പ്രവര്‍ത്തനമാരംഭിക്കുമെന്നുള്ള സൂചനയില്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."