വാണിമേലിലും സി.പി.എമ്മില്‍ വിഭാഗീയത: മുന്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേ നടപടി
വാണിമേല്‍: ജിഷ്ണു വിഷയത്തില്‍ വളയത്ത് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായതിനു പുറമെ വാണിമേല്‍ ലോക്കല്‍ കമ്മിറ്റിയിലും ചേരിതിരിവ് ശക്തമായി. മുന്‍ ലോക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ടി.പി കുമാരനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതോടെ വാണിമേലില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
നേരത്തെ കുമാരനെതിരേ സ്വഭാവദൂഷ്യ ആരോപണമുയര്‍ന്നിരുന്നു. ഇക്കാരണം പറഞ്ഞാണ് പുറത്താക്കിയതെങ്കിലും നേരത്തെ ഇതേ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എം.കെ ബാലനെ നേതൃസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
കഴിഞ്ഞ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ടി.പി കുമാരനെ മാറ്റി ടി. പ്രദീപ് കുമാറിനെ സെക്രട്ടറി ആക്കിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ എതിര് ചേരിയിലാണുള്ളത്. കുമാരന് പക്ഷക്കാരനും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി രാജീവനെതിരേ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഈയിടെയാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വികസന വിഷയങ്ങളില്‍ സ്വജന പക്ഷപാതവും അഴിമതിയും ആരോപിച്ചായിരുന്നു പോസ്റ്ററുകള്‍. ഇതും വിഭാഗീയതയുടെ ഭാഗമായിരുന്നു.നാദാപുരം ഏരിയാ കമ്മിറ്റിക്കു കീഴിലെ പ്രധാനപ്പെട്ട രണ്ടു ലോക്കല്‍ കമ്മിറ്റികളിലെ പോര് പാര്‍ട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."