കേരളത്തില്‍നിന്ന് മൂന്ന് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ കൂടി ബി.ജെ.പിയിലെത്തും: ശ്രീധരന്‍ പിള്ള
കൊച്ചി: കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ടോം വടക്കനു പിന്നാലെ കേരളത്തില്‍ നിന്ന് മൂന്ന് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ കൂടി ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. കൊച്ചിയില്‍ ബി.ജെ.പിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ക്കുള്ള അംഗത്വ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് ആരോടും അയിത്തമില്ല. ആരു വന്നാലും സ്വീകരിക്കും. കോണ്‍ഗ്രസ് തകരുന്ന കപ്പലാണ്. അതിനാല്‍ കൂടുതല്‍ പേര്‍ ഇനിയും ബി.ജെ.പിയിലേക്കു വരും. ബി.ജെ.പിക്ക് ഇതു നേട്ടത്തിന്റെ കാലമാണ്. പുല്‍വാമ സംഭവത്തില്‍ കോണ്‍ഗ്രസ് ദേശസ്‌നേഹികളുടെ വികാരത്തെ മാനിച്ചില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സൈന്യത്തെ പ്രശംസിച്ച രാഹുല്‍ ഗാന്ധി പ്രത്യാക്രമണത്തിന് രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കാതിരുന്നത് ശരിയായില്ല. എന്നാല്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക് പരാജയപ്പെട്ടിരുന്നെങ്കില്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയേനെ.
ബി.ഡി.ജെ.എസുമായി സീറ്റിന്റെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഏതു സീറ്റില്‍ വേണമെങ്കിലും മത്സരിക്കാം. കേരളത്തില്‍ ബി.ജെ.പിക്ക് അനന്ത സാധ്യതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."