HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ വലിയങ്ങാടിയിലെ ചുവരുകള്‍
backup
March 16 2019 | 00:03 AM
കോഴിക്കോട്: വലിയങ്ങാടിയിലെ ചുവരുകള്‍ക്ക് ഇന്നും പറയാനുണ്ട് പഴയ തെരഞ്ഞെടുപ്പ് കാലത്തെ ഓര്‍മകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്രമുറങ്ങുന്ന ചുവരുകള്‍ സംസാരിക്കും.
അടിയന്തരാവസ്ഥയ്ക്കൊടുവില്‍ നടന്ന തെരഞ്ഞെടുപ്പിലെ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായ എം. കമലത്തിനു വോട്ടഭ്യര്‍ഥിച്ചുള്ള എഴുത്തുകളും ചിഹ്നങ്ങളും പൊടിപിടിച്ച ആ ചുവരുകളില്‍ ഇന്നും കാണാം. കലപ്പയേന്തിയ കര്ഷകന് ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ച് വെള്ളച്ചുവരില്‍ നീലനിറത്തിലുള്ള എഴുത്താണ് 42 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മരയ്ക്കാര്‍ തെരുവില്‍ മായാതെ നില്‍ക്കുന്നത്. ജനാധിപത്യം ജയിലറയിലാക്കിയ ഇന്ദിര കോണ്‍ഗ്രസിന് വോട്ടില്ല എന്നതാണ് മറ്റൊന്ന്. ഇതുപോലെ പഴയകാല തെരഞ്ഞെടുപ്പ് ഓര്‍മകള്‍ വലിയങ്ങാടിയിലെ പല ചുവരുകളിലും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."