എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തും.പരീക്ഷാ കേന്ദ്രം സജ്ജമാക്കല്‍,ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷ കേന്ദ്ര മാറ്റം ചോദ്യപേപ്പറുകളുടെ സുരക്ഷ,വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തും.
എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കും.സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും.പരീക്ഷയുമായി ബന്ധപ്പെട്ട് മാസ്‌ക്ക് വീടുകളില്‍ എത്തിക്കാന്‍ സമഗ്രശിക്ഷാ അഭിയാനെ ചുമതലപ്പെടുത്തി.ഗതാഗത വകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, അടക്കമുള്ളവയുടെ സേവനങ്ങളുടെ സേവനങ്ങള്‍ സ്വീകരിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കുക.
പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും.ഗര്‍ഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏര്‍പ്പെടുത്തി.ജൂണ്‍ ഒന്നിനുതന്നെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."