ആന്ധ്രയിലും തെലങ്കാനയിലും സഖ്യവുമായി പവന് കല്യാണും മായാവതിയും
ലഖ്നൗ: തെലുഗു നടനും രാഷ്ട്രീയ നേതാവുമായ പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി ബി.എസ്.പിയുമായി സഖ്യത്തില്‍. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സഖ്യമുണ്ടാക്കിയതായി ഇന്നലെ യു.പിയില്‍ നടന്ന പ്രത്യേക യോഗത്തില്‍ പവന് കല്യാണും ബി.എസ്.പി അധ്യക്ഷ മായാവതിയും പ്രഖ്യാപിച്ചു.
ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യം സ്ഥാപിച്ചതിനു പുറമെ തെലങ്കാനയിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സംയുക്തമായി സീറ്റ് പങ്കിടും. ഇരുനേതാക്കളും പരസ്പരം പുകഴ്ത്തിയാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിച്ചത്. ആന്ധ്രയുടെ മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും പവന് കല്യാണ്‍ യോഗ്യനാണെന്ന് മായാവതി പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മായാവതിക്കു കഴിയുമെന്ന് പവന് കല്യാണും വ്യക്തമാക്കി.
ആന്ധ്രയിലെ ജനങ്ങള്‍ വലിയൊരു മാറ്റത്തിനായി കാത്തിരിക്കുകയാണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഈ മാറ്റം ജനങ്ങളിലൂടെ ഉണ്ടാകുമെന്നും മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."