HOME
DETAILS
MAL
കേരളത്തിലെത്തിയത് മൂന്നു ശ്രമിക് ട്രെയിനുകള്‍
backup
May 23 2020 | 02:05 AM
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ആദ്യ ശ്രമിക് ട്രെയിനുകള്‍ ഇന്നലെ കേരളത്തിലെത്തി. മൂന്നു ട്രെയിനുകളിലായി 3,400ത്തോളം പേരാണ് ഇന്നലെ കേരളത്തിലെത്തിയത്. ഇതില്‍ ജലന്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാണ് ആദ്യമെത്തിയത്. രാവിലെ 9.56ഓടുകൂടിയാണ് ജലന്തറില്‍ നിന്നുള്ള തീവണ്ടി തിരുവനന്തപുരത്തെത്തിയത്. ജലന്തറില്‍ നിന്ന് വന്ന ട്രെയിന്‍ തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും ആളുകളെ ഇറക്കിയിരുന്നു. രാജസ്ഥാനിലെ ജയ്പ്പൂരില്‍ നിന്നുള്ള വണ്ടി രാവിലെ 10.50ഓടെ തിരുവനന്തപുരത്തെത്തി. വൈകുന്നേരം 4.5ഓടെ ഡല്‍ഹിയില്‍ നിന്നുള്ള വണ്ടിയും തിരുവനന്തപുരത്തെത്തിച്ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."