HOME
DETAILS
MAL
പത്തുരൂപ നോട്ടില്‍ ഗാന്ധിക്ക് പകരം ഗോഡ്സെയുടെ ചിത്രം പതിപ്പിച്ച് എ.ബി.വി.പി നേതാവ്
backup
May 23 2020 | 02:05 AM
ഭോപ്പാല്‍: മഹാത്മാ ഗാന്ധിക്ക് പകരം ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ചിത്രം പത്തു രൂപ നോട്ടില്‍ വെച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് എ.ബി.വി.പി നേതാവ്. അതേസമയം പരാതി നല്‍കിയിട്ടും പൊലിസ് കേസെടുത്തിട്ടില്ല. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ എ.ബി.വി.പി ജനറല്‍ സെക്രട്ടറി ശിവം ശുക്ലയാണ് ഗോഡ്സെയുടെ 111ാം ജന്മദിനമായ മെയ് 19ന് കറന്‍സിയിലെ ചിത്രം മാറ്റി ഫേസ്ബുക്കിലിട്ടത്. പത്തുരൂപ നോട്ടിന് പുറകിലെ ഗാന്ധിയുടെ ചിത്രവും എടുത്തുമാറ്റിയിട്ടുണ്ട്. പോസ്റ്റില്‍ ഡോഗ്സേയെ മഹാത്മ എന്നും പൂജ്യ പണ്ഡിറ്റ് എന്നുമൊക്കെ വിശേഷിപ്പിക്കുന്ന ശുക്ല ഗാന്ധിയുടെ പ്രശസ്തമായ ഈരടി മാറ്റി ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചു എന്നും കൊടുത്തിരിക്കുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ ശുക്ലയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധി കോട്ട്വാലി പൊലിസ് സ്റ്റേഷനില്‍ മിശ്ര എന്നയാള്‍ പരാതി നല്‍കിയെങ്കിലും പൊലിസ് കേസെടുക്കണമോ എന്ന തീരുമാനത്തിലെത്തിയിട്ടില്ലത്രേ. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ചാണ് ശിവം ശുക്ലക്കെതിരെ മിശ്ര പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ ശിവം ശുക്ല നിരന്തരമായി കോണ്‍ഗ്രസിനും മുസ്ലിംകള്ക്കുമെതിരെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും മിശ്ര പറഞ്ഞു. ആര്.എസ്.എസുമായും എം.പി റിതി പതക്കുമായും ശുക്ലക്കുള്ള അടുത്ത ബന്ധമാണ് ശുക്ലയുടെ ബലമെന്നും മിശ്ര പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ പരാതിനല്‍കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബി.ജെ.പി സംസ്ഥാനത്ത് തിരിച്ചുവന്ന സാഹചര്യത്തില്‍ ശിവം ശുക്ലക്കെതിരേ നടപടിയെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മിശ്ര പറഞ്ഞു.അതേസമയം പരാതിയിന്മേല് കേസെടുക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."