സമഗ്രാന്വേഷണം അനിവാര്യമെന്ന് ഗ്രാമകേളി
കൊല്ലം: കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെ സമഗ്രാന്വേഷണം അനിവാര്യമാണെന്ന് ജില്ലാ കോഡിനേറ്റര്‍ അയത്തില്‍ അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമകേളി ജില്ലാ സമിതി ആവശ്യപ്പെട്ടു.
കലാകാരന്മാരെ അണിനിരത്തി വര്‍ഗീയതക്കെതിരേ തുറന്നപോരാട്ടം നടത്താന്‍ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എം.കെ. പ്രേംനാഥ് പറഞ്ഞു. തൊടിയില്‍ ലുക്ക്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.എ.സി രാമചന്ദ്രന്‍ (പ്രസിഡന്റ്), കബീര്‍ ദാസ് (ജനറല്‍ സെക്രട്ടറി), എ. വിനീത് കുമാര്‍ (സെക്രട്ടറി), ജയന്‍ കടവൂര്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായും 25 അംഗങ്ങളടങ്ങിയ പുതിയ ജില്ലാ സമിതിയെ യോഗം തിരഞ്ഞെടുത്തു. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപയിന്‍ നടത്താനും തീരുമാനിച്ചു. നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."