സാമ്പത്തിക പ്രതിസന്ധി: 'ഹെലികോപ്റ്റര്‍ മണി' പദ്ധതിയുമായി ന്യൂസിലന്‍ഡ്
വെല്ലിങ്ടണ്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജന പ്രീതി വര്‍ധിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ രാജ്യത്തെ സാമ്പത്തിക ആഘാതത്തില്‍ നിന്നു കരകയറ്റക്കാന്‍ പുതിയ പദ്ധതികള്‍ ആഴിഷ്‌കരിക്കുന്നു. ജനങ്ങളിലേക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഹെലികോപ്റ്റര്‍ മണി പദ്ധതിയാണ് ന്യൂസിലാന്‍ഡില്‍ നടപ്പാക്കുന്നത്. ധനമന്ത്രി ഗ്രാന്‍ഡ് റോബേര്‍ട്ട്‌സണ്‍ ഇന്നലെ ഇതിന്റെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
നേരത്തെ തന്നെ ഈ പദ്ധതിയെക്കുറിച്ച് നിരവധി ആലോചനകള്‍ നടത്തിയിരുന്നുവെന്നും ഇപ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ മണി അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതിക്ക് കൊവിഡ് 19 പശ്ചാത്തലത്തില്‍ വലിയ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞരില്‍ നിന്നു ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."