HOME
DETAILS

സഊദിയിലെ എല്ലാ സ്വകാര്യ മേഖല തൊഴിലാളികള്‍ക്കും ഇനി മുതല്‍ ഇന്‍ഷുറന്‍സ്

  
backup
April 13 2017 | 07:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af

ജിദ്ദ: സഊദിയില്‍ ഏകീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുവാന്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ദ്ദേശിച്ചു. ഈ മാസം 10 മുതല്‍ നിലവില്‍ വന്ന പദ്ധതിയുടെ അവസാന ഘട്ടത്തില്‍ ഇരുപത്തഞ്ച് ജീവനക്കാരില്‍ കുറവുള്ള എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍ണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ തൊഴിലാളികളെയും കുടുംബത്തെ കൂടി ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും.

തൊഴിലാളികളുടെ മക്കളില്‍ ആണ്‍കുട്ടികള്‍ക്ക് 25 വയസ്സ് വരെയും, പെണ്‍കുട്ടികള്‍ക്ക് അവരുടെ വിവാഹം വരെയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടത്.ഇത് പാലിക്കാത്ത തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും.

ഏകീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 100ലധികം തൊഴിലാളികള്‍ക്കുള്ള കമ്പനികളാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തില്‍ 99നും 50നും ഇടയില്‍ തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളെയും, മൂന്നാം ഘട്ടത്തില്‍ 49നും 25നും ഇടയില്‍ തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളെയുമാണ് ഉള്‍പ്പെടുത്തിയത്. അവസാന ഘട്ടത്തിലാണ് 25ല്‍ താഴേ തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയത്. ഇതോടെ സ്വകാര്യ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളും പദ്ധതിയുടെ കീഴിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോക്കടിപ്പിച്ച് സ്വര്‍ണ വില;  ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക് 

Business
  •  10 days ago
No Image

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും

Kerala
  •  10 days ago
No Image

ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്   

Kerala
  •  10 days ago
No Image

'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്

International
  •  10 days ago
No Image

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ

Kerala
  •  10 days ago
No Image

നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

National
  •  10 days ago
No Image

ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം 

National
  •  10 days ago
No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  10 days ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  10 days ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  10 days ago