HOME
DETAILS

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; നാനൂറിലേറെ പേര് ചികിത്സ തേടി

  
backup
April 13 2017 | 07:04 AM

%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95

ജിദ്ദ : ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്. നാനൂറിലേറെ പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമാവുകയായിരുന്നു.

പൊടിക്കാറ്റിനെ തുടര്‍ന്ന് ജിദ്ദയില്‍ 422 പേര്‍ ചികില്‍സ തേടിയതായി മേഖല ആരോഗ്യകാര്യാലയം അറിയിച്ചു. 293 പേര്‍ മെഡിക്കല്‍ സെന്ററുകളിലും 129 പേര്‍ വിവിധ ആശുപത്രികളിലുമാണ് ചികില്‍സ തേടിയത്. പൊതുസ്ഥലത്തെ നിര്‍മാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ നീക്കങ്ങളെയും കാറ്റ് ബാധിച്ചു.

പൊടിക്കാറ്റ് തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നല്‍കിയിരുന്നു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെ ജോലികള്‍ നിര്‍ത്തിവെച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് കപ്പല്‍ ഗതാഗതം നിര്‍ത്തിവെച്ചതെന്ന് തുറമുഖ മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ബിന്‍ അവാദ് പറഞ്ഞു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് കിങ് അബുദുല്ല കോംപഌ്‌സിലെ വയര്‍ലസ് ടവര്‍ നിലംപൊത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ടവര്‍ റിപ്പയര്‍ ചെയ്തു പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. മീന്‍പിടിക്കാനും ഉല്ലാസത്തിനും കടലില്‍ പോകുന്നവരോട് ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കോസ്റ്റല്‍ ഗാര്‍ഡ്ആവശ്യപ്പെട്ടു. വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാര്‍ഥന്റെ ആത്മഹത്യ; കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാര്‍ഥികളെ വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

Kerala
  •  14 days ago
No Image

കാര്‍ മോഷണക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലിസുകാര്‍ക്ക് വെട്ടേറ്റു

Kerala
  •  14 days ago
No Image

പ്രണയം വിവാഹത്തിലെത്തിയില്ല; മാവിന്‍ തോപ്പില്‍ 19കാരി ജീവനൊടുക്കി

National
  •  14 days ago
No Image

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടം; ദുബൈ-ഷാര്‍ജ റോഡ് താല്‍ക്കാലികമായി അടച്ചു

uae
  •  14 days ago
No Image

നിങ്ങൾക്കും പേരക്കുട്ടികളില്ലേ ? കുർക്കുറെ പാക്കറ്റിനുള്ളിൽ എന്താണെന്ന് അറിയാൻ അവർക്ക് താല്പര്യം കാണില്ലേ ? വിമർശനവുമായി സുപ്രിംകോടതി

National
  •  14 days ago
No Image

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് വയോധികനില്‍ നിന്ന് 8.80 ലക്ഷം രൂപ തട്ടി

Kerala
  •  14 days ago
No Image

ബാഗ് വിമാനത്താവളത്തില്‍ മറന്നുവച്ചു, ബാഗിലാകട്ടെ 24 ലക്ഷം രൂപയും പാസ്‌പോര്‍ട്ടും; അരമണിക്കൂറില്‍ ബാഗ് കണ്ടുപിടിച്ച ദുബൈ പൊലിസിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

uae
  •  14 days ago
No Image

അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പ്: സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിച്ചാൽ വിസ നിഷേധിക്കും

International
  •  14 days ago
No Image

ദളിത് വിദ്യാർത്ഥിനിക്കെതിരെ വിവേചനം; ആർത്തവം കാരണം പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്ത് പരീക്ഷ എഴുതിപ്പിച്ചു

National
  •  14 days ago
No Image

വഖഫ് ഭേദഗതി നിയമം; ഹരജികള്‍ സുപ്രിം കോടതി 16ന് പരിഗണിക്കും

National
  •  14 days ago