HOME
DETAILS

സഫറുല്‍ ഇസ്‌ലാം ഖാനെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ഹൈക്കോടതി

  
backup
May 23 2020 | 03:05 AM

%e0%b4%b8%e0%b4%ab%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%82-%e0%b4%96%e0%b4%be%e0%b4%a8%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af

 


ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാംഖാനെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷനും സഫറുല്‍ ഇസ്‌ലാംഖാനും നോട്ടീസയയ്ക്കാനും ജസ്റ്റിസുമാരായ മന്‍മോഹന്‍, സജ്ഞീവ് നാറുല്ല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പദവിക്കു നിരക്കാത്ത പെരുമാറ്റത്തിന്റെ പേരില്‍ ചെയര്‍മാനെയോ അംഗത്തെയോ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ നിയമത്തിലെ 4(4)(എഫ്) വകുപ്പു പ്രകാരമാണ് സഫറുല്‍ ഇസ്‌ലാം ഖാനെതിരേ ഡല്‍ഹി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂലൈ 14നാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുക.
സഫറുല്‍ ഇസ്‌ലാം ഖാനെ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതായി ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കുവൈത്തിനു നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സഫറുല്‍ ഇസ്‌ലാംഖാനെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അദ്ദേഹത്തിനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് സാമുദായിക വിദ്വേഷമുണ്ടാക്കുന്നതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന നിലപാടാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇക്കാര്യം ഡല്‍ഹി സര്‍ക്കാരിനെ ഗവര്‍ണര്‍ അറിയിച്ചതായും ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago