ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ കരയിടിച്ചില്‍: എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു
മുക്കം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കരയിടിഞ്ഞ ഇരുവഴിഞ്ഞിപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.
'എന്റെ സ്വന്തം ഇരുവഞ്ഞി' കൂട്ടായ്മയാണ് യാത്ര സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഇത്രമാത്രം നശീകരണം ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ള കരയിടിച്ചില്‍ ഗുരുതരമാണെന്നും സംഘം വിലയിരുത്തി. കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍ നേരിട്ട് ബാധിച്ച പൂനൂര്‍ പുഴ, ചെറുപുഴ എന്നിവയേക്കാളും കരയിടിച്ചിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് ഇരുവഞ്ഞിപ്പുഴയിലാണെന്ന് പരിശോധനയില്‍ വ്യക്തമായതായി സംഘം പറഞ്ഞു.
വ്യാപകമായ മണലൂറ്റല്‍ മൂലം പുഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായതും തീരത്ത് ഉറപ്പ് കുറഞ്ഞ മണ്ണായതും കരയിടിച്ചിലിന് ആക്കം കൂട്ടി. കുറ്റി ചെടികള്‍ ഉള്ള സ്ഥലളില്‍ നാശനഷ്ടങ്ങള്‍ കുറവാണെന്നും തെയ്യത്തുംകടവ്, മുന്നുര്, പാഴൂര്‍, കാരമൂല ചെറുപുഴ തീരങ്ങളിലും കരയിടിച്ചില്‍ നിരവധി വീടുകള്‍ക്ക് ഭീഷണിയായിട്ടുണ്ടെന്നും സംഘം കണ്ടെത്തി.
പുഴയുടെ തീരം ശാസ്ത്രീയ രീതിയില്‍ കെട്ടി സംരക്ഷിക്കുന്നതിനും മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ പറഞ്ഞു. മുക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, മുക്കം നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി ശ്രീധരന്‍, പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ ഷെഫീഖ് മാടായി, കാരശ്ശേരി പഞ്ചായത്ത് മെംബര്‍മാരായ എം.ടി അശ്‌റഫ്, ജി. അബ്ദുല്‍ അക്ബര്‍, ഹരിത കേരളം ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ എഞ്ചിനിയര്‍ കെ. ഫൈസല്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസി. എഞ്ചിനിയര്‍ വത്സരാജ്, മുക്കം നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, ടി. വിശ്വനാഥന്‍, മുക്കം പ്രസ്‌ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു, എന്റെ സ്വന്തം ഇരുവഞ്ഞി ചെയര്‍മാന്‍ പി.കെ.സി മുഹമ്മദ്, നാസര്‍ കൊളായി, പി.കെ അബ്ദുറസാഖ്, മുസ്തഫ ചേന്ദമംഗല്ലൂര്‍, ആസാദ് മുക്കം, മാതലത്ത് റഷീദ്, ടി.കെ. നസറുല്ല, അബ്ദു ചേന്ദമംഗലൂര്‍, അമ്പലക്കണ്ടി മുജീബ് റഹ്മാന്‍, ടി.കെ ലെയ്‌സ്, ജാഫര്‍ ഷെരീഫ്, മുഹമ്മദ് അബ്ദുറഹിമാന്‍ എന്നിവരും യാത്രാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."