HOME
DETAILS

യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു: അമിത ലഹരി ഉപയോഗമെന്ന് സംശയം

  
backup
March 17 2019 | 00:03 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%b8%e0%b4%be%e0%b4%b9%e0%b4%9a%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

മുക്കം(കോഴിക്കോട്): കൊടിയത്തൂര്‍ സ്വദേശിയായ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വേരന്‍കടവത്ത് വി.കെ.സി മുഹമ്മദിന്റെ മകന്‍ ഡാനിഷ് (26) ആണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്. മരണകാരണം അമിത ലഹരി ഉപയോഗം മൂലമെന്നാണ് സംശയം.
അമിതമായി ലഹരി ഉപയോഗിച്ച് അവശനിലയിലായ യുവാവിനെ വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചശേഷം മറ്റൊരാളുടെ നമ്പറും നല്‍കി കൂടെയുണ്ടായിരുന്നവര്‍ മുങ്ങുകയായിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റെന്ന് പറഞ്ഞാണ് ഇവര്‍ ഡാനിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴുമണിയോടെ ഡാനിഷ് മരിക്കുകയും ചെയ്തു.
സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ഡാനിഷിനെ വീട്ടില്‍നിന്ന് മൂന്നുപേര്‍ വിളിച്ചുകൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ഒരാളുടെ മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍വച്ചാണ് ഇവര്‍ ലഹരി ഉപയോഗിച്ചതെന്നും സൂചനയുണ്ട്. ബ്രൗണ്‍ഷുഗര്‍ അമിതമായി ഉപയോഗിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഏതുതരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നും എത്ര അളവ് ഉപയോഗിച്ചെന്നും മരണത്തിന്റെ കൃത്യമായ കാരണം എന്താണെന്നും അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒന്നരമാസം മുന്‍പ് വിദേശത്ത് നിന്നെത്തിയ ഡാനിഷ് അയല്‍ക്കാരുമായിട്ടുപോലും ബന്ധം പുലര്‍ത്താറുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയവരെ കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെ പിടികൂടിയാലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. ഇയ്യാത്തുമ്മയാണ് ഡാനിഷിന്റെ മാതാവ്. സഹോദരങ്ങള്‍: ഇംതിയാസ് (ദുബൈ), സമീറ, ബാസിന.
സംഭവത്തില്‍ മുക്കം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 minutes ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു

Cricket
  •  24 minutes ago
No Image

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

National
  •  41 minutes ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

Football
  •  an hour ago
No Image

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  an hour ago
No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  2 hours ago
No Image

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

Kerala
  •  2 hours ago
No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ് 

Kerala
  •  3 hours ago
No Image

100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ

uae
  •  4 hours ago