HOME
DETAILS
MAL
പൊതുമരാമത്തിന്റെ അനാസ്ഥ; ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ നശിക്കുന്നു
backup
April 13 2017 | 17:04 PM
തലപ്പുഴ: അപകട ഭീഷണിയുടെ പേരില്‍ മുറിക്കപ്പെട്ട ലക്ഷക്കണക്കിന് രൂപ വില വരുന്ന മരങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു. തലശ്ശേരി-മാനന്തവാടി മലയോര ഹൈവേക്ക് ഇരുവശത്തുമായാണ് മരങ്ങള്‍ നശിക്കുന്നത്.
മാസങ്ങള്‍ക്കു മുമ്പാണ് അപകട ഭീഷണി ചൂണ്ടിക്കാണിച്ച് പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള മാവും താനിയും അടങ്ങുന്ന നിരവധി മരങ്ങള്‍ മുറിച്ചത്.
എന്നാല്‍ മരം മുറിച്ച് റോഡരികില്‍ നിക്ഷേപിക്കുകയായിരുന്നു. മുറിച്ച ഉടനെ ലേലം വിളിക്കുകയോ ഗവ:സംരംഭങ്ങളില്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യാത്ത ഈ മരങ്ങള്‍ ഇനി കത്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ദ്രവിച്ചു തീരുകയാണ്. ഇവ വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുമുണ്ട്. മരങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."